ഞാന്‍ കണ്ടെടോ എന്റെ ‘ആക്ടര്‍ മോഹന്‍ലാലിനെ’!!

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന നേരിനായുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയതിന് പിന്നാലെ എല്ലാ പ്രതീക്ഷകളും നിലനിര്‍ത്തുന്നതായിരിക്കും ചിത്രമെന്ന് ആരാധക ലോകത്തിന് ഉറപ്പായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയിലര്‍ നേടുന്നത്.

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുമ്പോഴുള്ള ആ മാജിക് നേരിലുമുണ്ടെന്നാണ് സൂചന. ഏറെ നാള്‍ക്ക് ശേഷമെത്തുന്ന അഭിഭാഷകനായുള്ള മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം കൈയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ത്രല്ലടിപ്പിക്കുന്ന നേരിന്റെ ട്രെയിലറിന് കൈയ്യടിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ജിഷ്ണു അനില്‍ മൂവി ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഞാന്‍ കണ്ടെടോ എന്റെ ‘ആക്ടര്‍ മോഹന്‍ലാലിനെ’ എന്നു പറഞ്ഞാണ് ജിഷ്ണുവിന്റെ കുറിപ്പ്.

ഞാന്‍ കണ്ടെടോ എന്റെ ‘ആക്ടര്‍ മോഹന്‍ലാലിനെ’ ?? ഒരു പോസ്റ്റ്-ട്രോമാറ്റിക്ക് ജീവിതം നയിക്കുന്ന വക്കീല്‍ കഥാപാത്രം…എന്ത് ആഴത്തിലാണ് ട്രൈലെറില്‍ ആ ഇമോഷന്‍സ് ഈ മനുഷ്യന്‍ പ്രകടിപ്പിക്കുന്നത് ശരീരഭാഷ ആയാലും ഭാവങ്ങള്‍ ആയാലും ഡയലോഗ് ഡെലിവറി-സൗണ്ട് മോഡുലേഷന്‍ എന്നിവ എല്ലാം കഥാപാത്രത്തിനോട് നീതി പുലര്‍ത്തുന്നവ.

വന്‍ തകര്‍ച്ചയിലേക്ക് വീണപ്പോള്‍ അയാളിലെ നടനും താരവും മരിച്ചു എന്ന തരത്തില്‍ ആരോപണങ്ങള്‍ കേട്ട മോഹന്‍ലാലിനെ അല്ലെ പലര്‍ക്കും പരിചയമുള്ളൂ, ഇതിലും വലിയ കളിയാക്കലുകള്‍ക്ക് തന്റെ അഭിനയം കൊണ്ട് മറുപടി കൊടുത്ത മോഹന്‍ലാലിനെ കണ്ടിട്ടില്ലാലോ…കാണാത്തവര്‍ തയാറായിക്കൊള്ളൂ ??? എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.