പ്രേക്ഷകര്‍ ഏറ്റെടുത്ത ഇരട്ടയിലെ ‘താരാട്ടായി ഈ ഭൂമി’ ഗാനത്തിന്റെ വീഡിയോ പുറത്ത്

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജോജു ജോര്‍ജിന്റെ ഇരട്ട എന്ന ചിത്രം. ആദ്യ ഗാനം ‘പുതുതായൊരിത്’ ന് ശേഷം രണ്ടാം ഗാനം ‘താരാട്ടായി ഈ ഭൂമി’ എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി…

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ് ജോജു ജോര്‍ജിന്റെ ഇരട്ട എന്ന ചിത്രം. ആദ്യ ഗാനം ‘പുതുതായൊരിത്’ ന് ശേഷം രണ്ടാം ഗാനം ‘താരാട്ടായി ഈ ഭൂമി’ എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി .ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ പ്രേക്ഷകരെ കണ്ണീരണിയിച്ച ഈ ഗാനം പാടിയിരിക്കുന്നത് സ്റ്റാര്‍ സിങ്ങറിലൂടെ മലയാള സിനിമാ പിന്നണി ഗാന ലോകത്തേക്കെത്തിയ ശിഖ പ്രഭാകരന്‍ ആണ്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണന്‍ ആണ്. റിലീസായി ദിവസങ്ങള്‍ക്കിപ്പുറവും മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.