‘പണി’ വരുന്നുണ്ട് ബോക്സ് ഓഫീസിന്! ‘അഭിനയം പോലെ ആസ്വദിച്ച ചെയ്ത ജോലി, ഒരുപാട് ടെൻഷനും’; ത്രില്ലിലാണ് ജോജു

ആദ്യമായി സംവിധായകൻ ആകുന്നതിന്റെ ത്രില്ലിലാണ് . സ്വന്തം രചനയിൽ ആദ്യ സംവിധാന സംരഭവുമായി എത്തുമ്പോൾ താരം ആവേശത്തിലാണ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും…

ആദ്യമായി സംവിധായകൻ ആകുന്നതിന്റെ ത്രില്ലിലാണ് . സ്വന്തം രചനയിൽ ആദ്യ സംവിധാന സംരഭവുമായി എത്തുമ്പോൾ താരം ആവേശത്തിലാണ്. “അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും”- ജോജുവിന്റെ വാക്കുകളിൽ സിനിമയോടുള്ള പാഷൻ തെളിഞ്ഞ് കാണാം.

‘പണി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 100 ദിവസത്തെ ഷൂട്ട്‌ തൃശൂരിലും ചുറ്റുവട്ടത്തുമാണ് ചിത്രീകരണം നടന്നത്..പണി’യിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.

ജൂനിയർ അർട്ടിസ്റ്റിൽ നിന്ന് നായകനായി എത്താൻ ഏറെ കഠിനാധ്വാനം ചെയ്ത താരത്തിന്റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ആരാധകർക്കും വലിയ പ്രതീക്ഷയാണ്. എല്ലാ സിനിമ മോഹികളുടെയും പഴയ കഥ പറയുമ്പോൾ വരുന്ന മദ്രാസ് പട്ടണത്തിന്റെ പട്ടിണിയും ചാൻസ് തേടിയുള്ള അലച്ചിലിന്റെയും ദീർഘമായ ചരിത്രം പറയാനുണ്ട് ജോജുവിന്. പക്ഷേ, ഒന്നും രണ്ടുമല്ല 20 ഓളം വർഷങ്ങൾ ആൾക്കൂട്ടത്തിലെ ഒരാളായി മാറേണ്ടി വന്നിട്ടും തന്റെ സ്വപ്നം കൈവിടാൻ തയാറാകാതിരുന്ന പോരാളിയായാണ് ജോജുവിനെ അടയാളപ്പെടുത്തേണ്ടത്.

സൂപ്പർ നായകന്മാരുടെ പിന്നിൽ നിൽക്കുന്ന വേഷങ്ങളിൽ നിന്ന് ആഹാ ഇത് നമ്മുടെ ജോജു അല്ലേയെന്ന് പരിചയമുള്ളവർ പോലും സ്ക്രീനിൽ കണ്ടെത്തിയത് ദാദാസാഹിബിലെ കമാൻഡോ വേഷത്തിൽ നിന്നാണ്. രാവണപ്രഭവും പ്രജയും അടക്കം വമ്പൻ ചിത്രങ്ങളിൽ ജോജു വേഷമിട്ടെങ്കിലും ചെയ്യപ്പെട്ടെങ്കിലും ശരീരത്തോട് ചേർന്ന് പോയ ജൂനിയർ ആർട്ടിസ്റ്റിന്റെ കുപ്പായം അത്രയേറെ ഒട്ടിപ്പിടിച്ച് പോയിരുന്നു.

‌മമ്മൂട്ടി എന്ന മെ​ഗാ സ്റ്റാറിന്റെ ശുപാർശയിൽ പല ചിത്രങ്ങളിലും ജോജുവിനായി ഒരു വേഷം മാറ്റിവയ്ക്കപ്പെട്ടു. ചില കോംബിനേഷൻ സീനുകളിൽ പ്രത്യക്ഷപ്പെങ്കിലും ജോജുവിന് അറിയാമായിരുന്നു തന്റെ കാലം ഇനിയും വരാൻ ഇരിക്കുന്നേയുള്ളുവെന്ന്. അങ്ങനെ 2010ൽ ബെസ്റ്റ് ആക്ടറിലാണ് ശ്രദ്ധിക്കപ്പെടുന്നൊരു ​റോൾ ജോജുവിനെ തേടി എത്തിയത്. അവിടെയും അലച്ചിലിന്റെ കഥ അവസാനിച്ചില്ല, പിന്നീട് കുഞ്ചാക്കോ ബോബൻ – ലാൽ ജോസ് ടീമിന്റെ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലെ ഒരു പുള്ളിപ്പുലി, ചക്ക ​ഗോപനായി ജോജു ഒരു മുഴുനീള വേഷം കൈകാര്യം ചെയ്തു.

പിന്നീട് കണ്ടത് ഹാസ്യ താരമായുള്ള ജോജുവിന്റെ വളർച്ചയാണ്. രാജാധിരാജയിലെ അയ്യപ്പനും ആക്ഷൻ ഹീറോ ബിജുവിലെ മിനി മോനും ആ കാലത്ത് ശ്രദ്ധേയ പ്രകടനങ്ങളായി. തന്നിടെ നടനെ ചൂഷണം ചെയ്യുന്ന കഥാപാത്രങ്ങൾ അപ്പോഴും അകന്നു നിൽക്കുന്നത് ആദ്യം തിരിച്ചറിഞ്ഞത് ജോജു തന്നെയായിരുന്നു. 2017ൽ പുറത്തിറങ്ങിയ രാമന്റെ ഏദൻതോട്ടത്തിലെ നെ​ഗറ്റീവ് ഷേഡുള്ള എൽവിസ് എന്ന കഥാപാത്രം ജോജുവിലെ നടനെ ഒരു പരിധിക്കപ്പുറം പുറത്ത് കൊണ്ട് വന്നു.

2018 ആണ് ജോജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായത്. ജോസഫ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്നം ജോജു വെട്ടിപ്പിടിച്ചു. ജോജുവിലെ നടനെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞു. പൊറിഞ്ചു മറിയാം ജോസിലൂടെ മാസ് സിനിമകളുടെ രസക്കൂട്ടുകളിലേക്കും ജോജു അനായാസം ഓടിക്കയറി. നായാട്ട്, ചോല, പട, ഇരട്ട തുടങ്ങി തന്നിലെ നടനെ അടയാളപ്പെടുത്തുന്ന റോളുകളും ജോജുവിനെ തേടി എത്തി. ജ​ഗമേ തന്തിരത്തിലൂടെ തമിഴിലും ആദി കേശവിയിലെ ക്രൂരനായ ചെങ്ക റെഡ്ഡിയായി തെലുങ്കിലും തന്റെ വരവറിയിച്ചു ജോജു. ഇനി സംവിധായകന്റെ കുപ്പായത്തിലും താരം തിളങ്ങുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.