സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും, സുരേഷ് ഗോപിക്കെതിരെ ജോമോൾ ജോസഫ്!

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. അടുത്തിടെ ആയിരുന്നു കിറ്റക്സ് ഉടമയ്‌ക്കെതിരെ ജോമോൾ രംഗത്ത്…

പുരോഗമന ചിന്താ ധാരകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ജനശ്രെധ ആകര്‍ഷിച്ച യുവതിയാണ് ജോമോള്‍ ജോസഫ്‌. സ്ത്രീകള്‍ പുറത്തുപറയാന്‍ മടിക്കുന്ന പലകാര്യങ്ങളും ജോമോള്‍ തുറന്ന് ഫേസ്ബുക്കില്‍ കുറിക്കാറുണ്ട്. അടുത്തിടെ ആയിരുന്നു കിറ്റക്സ് ഉടമയ്‌ക്കെതിരെ ജോമോൾ രംഗത്ത് എത്തിയത്. ഫേസ്ബുക്കിൽ കൂടിയാണ് ജോമോൾ തന്റെ പ്രതികരണം അറിയിച്ചത്. ഇപ്പോഴിതാ നടൻ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ജോമോൾ. അപകടത്തിൽ പെട്ട് അന്യനാട്ടിൽ  കഴിയുന്ന ഒരാളെ സഹായിക്കാൻ വേണ്ടി താൻ സുരേഷ് ഗോപിക്ക് മെസ്സേജ് അയച്ചിട്ടും അത് കണ്ടിട്ടും മറുപടി തരാതിരുന്നതിനെ കുറിച്ചും ഫോൺ വിളിച്ചിട്ട് സുരേഷ് ഗോപി എടുക്കാതിരുന്നതിനെ കുറിച്ചും ആണ് ജോമോൾ ജോസഫ് പ്രതികരിച്ചിരിക്കുന്നത്. ജോമോൾ കുറിച്ചത് ഇങ്ങനെ,

സുരേഷ് ഗോപി നല്ലൊരു നടനാണ്, ജീവിതത്തിലും.. മലയാളികൾക്ക് എന്തേലും ദുരന്തം സംഭവിച്ചാൽ, എന്നെയൊന്ന് അറിയിച്ചിരുന്നേൽ ഞാനങ്ങ് ഒലത്തിയേനെ എന്ന് ക്യാമറക്കു മുന്നിൽ വന്നുനിന്ന് ഡയലോഗ് അടിക്കും. ആഗസ്ററ് ഒന്നാം തീയതി വൈകീട്ട് 6.55 നു അയച്ചതാണ് ഈ മെസ്സേജ്. 7.23 ന് വാട്സ്ആപ്പ് മെസ്സേജ് കാണുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ ഫോൺ വിളിച്ചു, എടുത്തില്ല. മെസ്സേജിന് റിപ്ലൈയും ഇല്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരാൾ അന്യനാട്ടിൽ കഴിയുന്നു എന്ന് അറിഞ്ഞിട്ടുപോലും ഈ മനുഷ്യന് ഒരു അനക്കവും ഇല്ല. ഇതാണ് മനുഷ്യത്വത്തിന്റെ മുഖവും, രാജ്യസഭാ MP യും ഒക്കെയായ സുരേഷ് ഗോപി. അയാൾ നല്ലൊരു നടനാണ്‌, സിനിമയിൽ മാത്രമല്ല, ജീവിതത്തിലും… എന്നുമാണ് മെസ്സേജ് അയച്ചതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് ജോമോൾ ജോസഫ് പറഞ്ഞിരിക്കുന്നത്.