കരാർ ലംഗിച്ചു, ഒന്നിന് പുറകെ ഒന്നായി മുകേഷിന് തകർച്ചയോ!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചകൾ ആണ് മുകേഷിന്റെ പേരിൽ വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്ത കൂടി വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിൽ മുകേഷ് അവതാരകനായി വരാൻ ഒരുങ്ങിയിരുന്ന മിന്നും താരം എന്ന പരിപാടി താൽക്കാലികമായി…

mukesh minnum thaaram

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചകൾ ആണ് മുകേഷിന്റെ പേരിൽ വരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്ത കൂടി വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിൽ മുകേഷ് അവതാരകനായി വരാൻ ഒരുങ്ങിയിരുന്ന മിന്നും താരം എന്ന പരിപാടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. പരുപാടി ആരംഭിക്കുന്നതിന്റെ പ്രോമോ വീഡിയോ ഇതിനോടകം തന്നെ പ്രദർശിപ്പിച്ച് തുടങ്ങിയിരുന്നു. എന്നാൽ പരിപാടിയുടെയും ചാനലിന്റെയും നിയമവും കരാറും മുകേഷ് ലംഗിച്ചതിന്റെ തുടർന്നാണ് അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഒരു നടപടി എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഒരു ചാനലിന്റെ നിയമം തെറ്റിച്ച് മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പ്രോഗ്രാമില്‍ പങ്കെടുത്തതാണ് ഇതിൻെറ കാരണം എന്നും ഏഷ്യാനെറ്റ് വെച്ചിരുന്ന നിയമം മുകേഷ് തെറ്റിച്ചു എന്നുമാണ് റിപ്പോർട്ട് വരുന്നത്.

mukesh fb post
mukesh fb post

എന്നാൽ ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന മുകേഷിന്റെ വിവാഹമോചന വാർത്തകൾ പരിപാടിയെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിച്ചാണ് പരുപാടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നത് എന്നും വാർത്തകൾ വരുന്നുണ്ട്. മിന്നും താരത്തിന്റെ നാല് എപ്പിസോഡുകൾ മുകേഷ് അവതരിപ്പിച്ചതിന് ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. ഗോഡ്ഫാദർ സിനിമയെ ആസ്‌പദമാക്കി ഒരുക്കിയ പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഷോ ടെലികാസ്റ്റ് ചെയ്യാൻ തയാറെടുത്തിരുന്നപ്പോൾ ആണ് മുകേഷിന്റെ വിവാഹമോചന വാർത്തകൾ പുറത്ത് വന്നത്. മുകേഷിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് പരിപാടിയെ അത് മോശമായി ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ഭയന്നതും അതിനാലാണ് സംപ്രേക്ഷണം താൽക്കാലികമായി നിർത്തി വെച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നത്.

methil devika about mukesh
methil devika about mukesh

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഷയം ആണ് നടൻ മുകേഷിന്റെ വിവാഹമോചന വാർത്ത. മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ മേതിൽ ദേവികയും വാർത്തകളോട് പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. വിവാഹമോചിതർ ആകുന്നു എന്ന് പ്രചരിച്ചത് ശരിയായ വാർത്ത ആണെന്നും എട്ടു വർഷമായി താനും മുകേഷും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്, എന്നാൽ അദ്ദേഹവുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്നും അത് കൊണ്ടാണ് വിവാഹമോചിതർ ആകാൻ തീരുമാനിച്ചത് എന്നും വിവാഹമോചനം നേടിയാലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും എന്നും മേതിൽ ദേവിക പറഞ്ഞു.