ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍!!

മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ സര്‍ക്കാറിനെ വിമര്‍ശിച്ച സംഭവമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ജയസൂര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നിറയുന്നുണ്ട്. നടന്‍ ഹരീഷ് പേരടി ജയസൂര്യയ്ക്ക് പിന്തുണയറിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ജോയ് മാത്യുവും സഹപ്രവര്‍ത്തകന്…

മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ സര്‍ക്കാറിനെ വിമര്‍ശിച്ച സംഭവമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ജയസൂര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ നിറയുന്നുണ്ട്. നടന്‍ ഹരീഷ് പേരടി ജയസൂര്യയ്ക്ക് പിന്തുണയറിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ജോയ് മാത്യുവും സഹപ്രവര്‍ത്തകന് പിന്തുണയറിക്കുകയാണ്.

തിരുവോണസൂര്യന്‍ എന്നു പറഞ്ഞുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യും പിന്തുണയറിയിച്ചത്. മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
Jayasurya-(1)
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.

അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍! എന്നാണ് ജോയ് മാത്യു കുറിച്ചത്.

മുഖ്യധാര മലയാള സിനിമാനടന്‍മാര്‍ പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രീയം പറഞ്ഞതാണ് തന്നെ ആകര്‍ഷിച്ചതെന്ന് ജയസൂര്യയെ പിന്തുണച്ച് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.