‘പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം’; പരിഹസിച്ച് ജോയ് മാത്യൂ

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനം വലിയ ചർച്ചയായി മാറുകയാണ്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി…

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനം വലിയ ചർച്ചയായി മാറുകയാണ്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാർഗമായി മാറിയെന്നും എം ടി തുറന്നടിച്ചു. ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിലായിരുന്നു എം ടിയുടെ വിമർശനം. ഇപ്പോൾ നടൻ ജോയ് മാത്യൂ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ് എന്നാണ് ജോയ് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചത്.

ജോയ് മാത്യുവിന്റെ കുറിപ്പ്

എഴുത്തുകാരൻ എന്നാൽ ……
————————
എം ടി എന്ന എഴുത്തുകാരൻ ഉന്നത ശീർഷനാകുന്നത് അധികാരികൾക്ക് മുൻപിൻ റാൻ മൂളിക്കിട്ടുന്ന പദവിയുടെ താൽക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സർവ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താൽ ജനങ്ങളിൽ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന
അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങൾ ചരിത്രബോധത്തോടെ
നേർക്ക് നേർ നിന്ന് ചോദിക്കുന്നത് കൊണ്ടാണ് .
സത്യമായും മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി യാണ്.
(പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കൾക്ക് ഇനിമേൽ എം ടി സാഹിത്യം വരേണ്യസാഹിത്യം!)