‘ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ സെന്‍സറിംഗ് നടക്കുന്നു’; അന്നപൂരണി വിവാദത്തിൽ കടുത്ത പ്രതികരണവുമായി പാർവതി

നയന്‍താര നായികയായ ‘അന്നപൂരണിയുമായി’ ബന്ധപ്പെട്ട് ഉണ്ടായ വിവാദം ആളിക്കത്തിയിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായി…

നയന്‍താര നായികയായ ‘അന്നപൂരണിയുമായി’ ബന്ധപ്പെട്ട് ഉണ്ടായ വിവാദം ആളിക്കത്തിയിരുന്നു. സിനിമയിലെ ചില രംഗങ്ങള്‍ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയര്‍ന്ന ആരോപണം. പ്രതിഷേധം ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ഡിസംബര്‍ നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായി എത്തിയ ചിത്രം പിന്‍വലിക്കുകയും ചെയ്തു. ഇപ്പോൾ നടി പാർവതി തിരുവോത്ത് ഈ വിഷയത്തില്‍ കടുത്ത വിമർശൻവുമായി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ നിന്ന് അന്നപൂര്‍ണി ഒഴിവാക്കിയ നിര്‍മ്മാതക്കളുടെ രീതിക്കെതിരെയാണ് പാർവതി രം​ഗത്ത് വന്നത്.

“അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുകയാണ്. ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത രീതിയില്‍ ഇടത് നിന്നും വലത് നിന്നും ‘സെന്‍ററില്‍’നിന്നും സെന്‍സറിംഗ് നടക്കുന്നു” – എന്നാണ് പാർവതിയുടെ പ്രതികരണം. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നെറ്റ് ഫ്ലിക്സിലെ അന്ന പൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി.