ഷെയ്‌നും, ശ്രീനാഥുമല്ല പ്രശ്നക്കാർ അതിലും വലിയ വൃത്തികെട്ടവൻ ആണ് പെപ്പെ, ജൂഡ് ആന്റണി ജോസഫ്

മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയ രണ്ടു നടന്മാർ ആണ് ശ്രീനാഥ് ഭാസിയും, ഷെയിൻ നിഗവും, എന്നാൽ ഇതിലും വലിയ പ്രശ്നക്കാരൻ മലയാള സിനിമയിൽ ഉണ്ടെന്നു വ്യക്തമാക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി. ഈ രണ്ടു നായകന്മാരെക്കാൾ കൂടുതൽ പ്രശ്നക്കാരൻ ആണ് ആന്റണി പെപ്പെ. എന്നാൽ ഈ കാര്യം പലർക്കും അറിയില്ല ജൂഡ് ആന്റണി പറയുന്നു. അവൻ കാരണം എനിക്ക് ഒരുപാടു വിഷമം ഉണ്ടായിട്ടുണ്ട്, ഞാൻ ഇതുവരെയും ഈ കാര്യങ്ങൾ പുറത്തുവിട്ടട്ടില്ല, ആരും ഒരിക്കലും വന്ന വഴി മറക്കാതിരിക്കുക അതാണ് ആദ്യം വേണ്ടത് ജൂഡ് പറയുന്നു.

ശ്രീനാഥും, ഷെയ്‌നും ലഹരി മരുന്നിന്റെ അടിമ ആണെന്നല്ലിയോ ,എന്നാൽ ഇതൊന്നുമില്ലാതെ പച്ചക്ക് ഒരു മനുഷ്യൻ ഉണ്ട്, അയാൾ നല്ലവനെ പോലെയാണ് അഭിനയിക്കുന്നത് അതാണ് ആന്റണി പെപ്പെ. ഞാൻ ഒരു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചു, കൈയിൽ കാശ് ഉണ്ടായിട്ടല്ല, എന്റെ പടം പ്രൊഡ്യൂസ് ചെയ്യാൻ വന്ന ആളിനോട് പെപ്പ് പത്തുലക്ഷം രൂപ അട്വ വാൻസ്‌ വാങ്ങി , എന്നിട്ട് അവന്റെ പെങ്ങളുടെ വിവാഹം നടത്തി. എന്നിട്ട് അതിനു ശേഷം അവൻ ആ സിനിമയിൽ നിന്നും പിന്മാറി. പിന്നീട് എന്റെ അസ്സോസിയേറ്റ് ആയിരുന്നു ആ സിനിമ ചെയ്യ്തത്.

അന്ന് ഞാൻ അവനൊരു ചീത്തപ്പേര് ആകാതിരിക്കാൻ വേണ്ടിയാണ് മിണ്ടാതിരുന്നത്. കഞ്ചാവും, ലഹരിയും ഒന്നുമല്ല പ്രശ്നം പക്ഷെ മനുഷ്യനെ മനുഷ്യത്വം എന്നത് വലുതാണ്. പെപ്പെ എന്നോട് കാണിച്ച ഒരു വൃത്തികേടും ഞാൻ ഇതുവരെയും ആരോടും പറഞ്ഞിട്ടില്ല, എന്റെ അടുത്ത് വന്നു ആ പ്രൊഡ്യൂസർ പലപ്പോഴും കരഞ്ഞിട്ടുണ്ട്അതുപോലെ അയാളുടെ ഭാര്യയും. ആ സിനിമയിൽ അവൻ അഭിനയിക്കാതെ ആരവം എന്ന ചിത്രത്തിൽ പോയി അഭിനയിച്ചു. ആർ ഡി എക്സ് സംവിധാനം ചെയ്യ്ത സംവിധായകന്റെ ആദ്യ ചിത്രവുമാണ് ആരവം. സിനിമ മേഖലയിൽ ഒരു മര്യാദ ആരായാലും കാണിക്കണം, ഉഡായിപ്പിന്റെ ഉസ്താദ് ആണ് ആന്റണി പെപ്പെ , ജൂഡ് ആന്റണി പറയുന്നു.