ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജ്യോതിക

‘ജയ് ഭീം’ തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമയാണെന്ന് ജ്യോതിക. ഏതൊരു സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തനിക്ക് പറയാൻ ഉള്ളതെന്നും വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന്…

‘ജയ് ഭീം’ തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച സിനിമയാണെന്ന് ജ്യോതിക. ഏതൊരു സിനിമയുടെ നന്മയ്ക്ക് വേണ്ടി നമ്മൾ ഹീറോയിസത്തെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് തനിക്ക് പറയാൻ ഉള്ളതെന്നും വജ്രം എങ്ങനെയിരുന്നാലും പരിശുദ്ധമായിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായകൻ ജ്ഞാനവേൽ എന്നും  ജ്യോതിക പറഞ്ഞു.

വളരെ അഭിമാനത്തോടെ ജയ് ഭീം ഈ അവാർഡ് അർഹിക്കുന്നു എന്ന് പറയും. ഇതൊരു നല്ല ചിത്രം ആയതുകൊണ്ട് മാത്രമല്ല. തമിഴ് സിനിമയിലെ ഒരുപാട് ക്ലീഷേകൾ പൊളിച്ച ചിത്രം കൂടിയാണ് ജയ് ഭീം.ഒരു നായകൻ എല്ലാവരും ആരാധിക്കുന്നവൻ ആയിരിക്കണം, , പ്രണയിക്കണം, പാട്ടുപാടി നൃത്തം ചെയ്യണം ഇതൊക്കെയാണ് ഹീറോയിസം എന്നാണ് പൊതുവിൽ ഉള്ള ധാരണകൾ എന്നാൽ ആ ചട്ടമെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ് സംവിധായകൻ ജ്ഞാനവേൽ.

സിനിമയിൽ സൂര്യ അദ്ദേഹത്തിന്റെ പുരികം ഉയർത്തിക്കൊണ്ട് ആ ചെറിയ പെൺകുട്ടിയോട്് ‘ നിനക്ക് ഇഷ്ടമുള്ളത്രയും പഠിക്കാം’ എന്ന് പറഞ്ഞതാണ് തന്നെ സംബന്ധിച്ച് ഹീറോയിസം. ജയ് ഭീമിന്റെ നിർമ്മാതാവ് കൂടിയായ ജ്യോതിക മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് സ്വീകരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്