മകള്‍ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി നായര്‍! കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!

നടി അഞ്ജലി നായരുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന ഫോട്ടോയാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍…

നടി അഞ്ജലി നായരുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിന് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന ഫോട്ടോയാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ഡബ്ബിംഗ് അപാരത എന്നാണ് നടി ഈ ഹൃദ്യമായ ഫോട്ടോ പങ്കുവെച്ച് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍. അഞ്ജലി പങ്കുവെച്ച ഈ ഫോട്ടോയ്്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

തമിഴ് സംവിധായകനായ അരുണ്‍ സംവിധാനം ചെയ്ത നമന്‍ എന്ന സിനിമയുടെ മലയാളം ഡബ്ബിംഗിന് വേണ്ടിയാണ് അഞ്ജലി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ എത്തിച്ചേര്‍ന്നത്. കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് നടി പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധിപ്പേരാണ് അഞ്ജലിയുടെ ഫോട്ടോയ്ക്ക് സന്തോഷവും സ്‌നേഹവും നിറച്ച് കമന്റ് അറിയിച്ച് എത്തുന്നത്. നമന്‍ എന്ന തമിഴ് ചിത്രം അഞ്ജലിയുടെ ഗര്‍ഭകാല സമയത്ത് കൂടിയാണ് കടന്ന് പോയിരുന്നത്. തനിക്ക് വേണ്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്ന് നടി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ സിനിയുടെ മലയാളം പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് നമന്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍. ഇപ്പോള്‍ മകള്‍ ആദ്വികയേയും എടുത്താണ് അഞ്ജലി ഡബ്ബിംഗിന് എത്തിയിരിക്കുന്നത്. മൂന്ന് മാസം പ്രായം മാത്രമാണ് കുഞ്ഞിന് ഉള്ളത്. അഞ്ജലിയുടെ ഈ പോസ്റ്റ് സമൂഹത്തിന് നല്‍കുന്നത് വലിയൊരു സന്ദേശം തന്നെയെന്നാണ് പോസ്റ്റിന് അടിയില്‍ വരുന്ന അഭിപ്രായങ്ങള്‍, ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും ഒന്നും നമ്മുടെ ജോലിക്ക് ഒരു തടസ്സമാകില്ലെന്നും..

 

View this post on Instagram

 

A post shared by Anjali Nair (@anjaliamm)

കുഞ്ഞിനെ മുലയൂട്ടുന്നത് അത് എവിടെ വെച്ചായാലും അത് ഒരു അമ്മയുടെ കടമയും അവകാശവും ആണെന്നും അഞ്ജലി ചൂണ്ടികാട്ടി തരുന്നു എന്നാണ് നടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍ പറയുന്നത്.