സംഗീത കുലപതി കെ ജി ജയൻ അന്തരിച്ചു 

പ്രശസ്ത സംഗീത സംവിധായകനും, ഗായകനുമായ കെ ജി ജയൻ (90 ) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. നിരവധി സിനിമ ഗാനങ്ങളും, ഭക്തിഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്, തന്റെ ഇരട്ട സഹോദരനായ വിജയനൊപ്പമായിരുന്നു ഒരുപിടി നല്ല ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുള്ളത്, അങ്ങനെയാണ് ജയവിജയന്മാർ എന്നുള്ള പേരും ഇരുവരും കരസ്ഥമാക്കിയതും. 1988 ൽ വിജയൻറെ നിര്യാണത്തോടെ അദ്ദേഹം തനിച്ചായിരുന്നു സംഗീത പ്രയാണം നടത്തിയിരുന്നത്. നടൻ മനോജ് കെ ജയൻ അദ്ദേഹത്തിന്റെ മകനാണ്

ഭക്തി ഗാനങ്ങളിലൂടെ മലയാള സംഗീത ലോകത്തേക്ക് ഒരുപാട് മികവ് കാഴ്ച്ചവെച്ച അദ്ദേഹം തന്റെ ആറാം വയസിലാണ് സംഗീത യാത്ര ആരംഭിച്ചത്, ഹരിവരാസനം ഉൾപ്പെടെ ഒട്ടേറെ അവാർഡ് ജയനെ തേടി എത്തിയിരുന്നു, ഗാനഗന്ധർവന്മാരായ യേശുദാസിനെയും, ജയചന്ദ്രനേയും ആദ്യ അയ്യപ്പ ഗാനം പഠിപ്പിച്ചതും ജയവിജയന്മാർ ആയിരുന്നു

ശബരി മല നട തുറക്കുമ്പോൾ ഇപ്പോളും കേൾപ്പിക്കുന്നത് പ്രസിദ്ധമായ ശ്രീകോവിൽ നട തുറന്നു എന്ന ഗാനവും അദ്ദേഹം ആലപിച്ചതാണ്, മലയാള൦, തമിഴ് ചലച്ചിത്ര മേഖലകളിൽ ഒട്ടേറെ ഹിറ്റുകൾ അദ്ദേഹം സമ്മാനിച്ചിരുന്നു, പരേതയായ സരോജിനി ആയിരുന്നു ജയന്റെ ഭാര്യ, മക്കൾ ബിജു കെ ജയൻ, മനോജ് കെ ജയൻ, മരുമക്കൾ ആശ മനോജ്, പ്രിയ ബിജു, അരങ്ങിലെ ഈ സംഗീത കുലപതിക്ക് ആദരാഞ്ജലികളുമായി നിരവധി ആളുകളാണ് എത്തുന്നത് ഒപ്പം കലാലോകവും