സീരിയൽ അഭിനയം ഇഷ്ടമല്ല എല്ലാം ചെയ്തത് അമ്മക്ക് വേണ്ടി എന്ന് കുടുബവിളക്ക് താരം

മലയാളിപ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് കുടുംമ്പവിളക്ക്. ഇതിനോടകം തന്നെ ഇതിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷക മനസിലേക്ക് കയറ്റാൻ പറ്റി എന്നാണ് ഈ പരമ്പരയുടെ പ്രതേകത. ഇപ്പോൾ സ്വാകാര്യ ചാനലിന് കെ കെ മേനോൻ നൽകിയ അഭിമുഖമാണ് വൈറലായി മാറുന്നത്. സീരിയലിലെ സിദ്ധാർഥുമായി റിയൽ ലൈഫിൽ തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ആണ് അദ്ദേഹം തുറന്ന് പറയുന്നത്. സീരിയലിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും തുറന്ന് പറയുന്നുണ്ട്. മഹാമാരി എല്ലാം വന്നപ്പോൾ സിനിമയിൽ നിന്നും ഓഫറുകൾ ഒന്നും ഇല്ലായിരുന്നു. അപ്പോഴാണ് കുടുംബവിളക്കിൽ നിന്നും ഓഫർ ലഭിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആണ് ആദ്യം വിളിച്ചത്. സീരിയലിലേക്ക് താൻ ഇല്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഏതെങ്കിലും സിനിമയിൽ ചെറിയൊരു വേഷം ആയാലും മതിയെന്ന് പുള്ളിയോട് പറഞ്ഞിരുന്നു.

ഏഷ്യാനെറ്റിന് വേണ്ടി ആണെന്നും ഇതൊരു നല്ല റോൾ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു മനസിലാക്കി തന്നു. രജനികാന്ത്, ബാല, ഫഹദ് എന്നി നിരവധി നടൻമാരുടെ കൂടെ ഞാൻ അഭിനയിച്ചിരുന്നു. അപ്പോൾ സീരിയലിലേക്ക് വരുമ്പോൾ അതെന്റെ വാലുവിനെ വരെ ബാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ എന്റെ അമ്മുമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ഏഷ്യാനെറ്റിൽ വരുക എന്നതായിരുന്നു. നീ ഏഷ്യാനെറ്റിൽ എപ്പോഴാണ് വരുക എന്ന് എപ്പോഴും ചോതിക്കുമായിരുന്നു. അങ്ങനെ ആ റോൾ ചെയ്യാമെന്ന് തീരുമാനിച്ചു. കോര്പറേറ്റ് ഹെഡിന്റെ കഥാപാത്രം ആയിരുന്നു എനിക്ക് ചേരുമെന്ന് അവർ സൂചിപ്പിച്ചരുന്നു.

മീര വാസുദേവാണ് നായികയായി വരുന്നതെന്നും മാറ്റ് വലിയ താര നിര അതിൽ ഉണ്ട് എന്നും താൻ പിന്നീടാണ് അരിഞ്ഞത്. പരമ്പര ഇത്ര ഹിറ്റ് ആയി മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. കാരണം മലയാളത്തിൽ നിന്നും സീരിയൽ കിട്ടി ചെയ്യുന്നു എന്നെ ഉള്ളു എന്നാണ് വിചാരിച്ചിരുന്നത്. കുടുംബവിളക്കിന് മുന്നേ മലയാളത്തിൽ താൻ ഒരു സീരിയൽ ചെയ്തിരുന്നു. അതിൽ എനിക്ക് കിട്ടിയ ഭാഗ്യം ടൈറ്റിൽ റോൾ കിട്ടി എന്നതാണ്. എങ്കിലും അധികമൊന്നും മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. ആ സമയത്ത് ‘അമ്മ ഏഷ്യാനെറ്റിൽ പോകണം എന്നാണ് പറയുക ഒടുവിൽ അവിടെ കിട്ടി എന്ന് പറഞ്ഞപ്പോൾ പുള്ളിക്കരിക്കരിക്കാണ് ഏറ്റവും വലിയ സന്തോഷം ആയത്. അമ്മയുടെ ആഗ്രഹപ്രകാരം ആയിരിക്കും ഒരുപക്ഷെ ഞാൻ അങ്ങോട്ട് പോയത് എന്ന് തന്നെ പറയാം. കുടുബവിളക്കിൽ കയറി സിദ്ധാർത്ഥയി. സിദ്ധാർത്ഥയി ജീവിക്കുന്നു എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ആ കഥാപാത്രം എന്നും ഉണ്ടാകും യഥാർത്ഥ ജീവിതത്തിൽ സിദ്ധാർത്തുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല എന്നും എവിടെ ഉള്ളവരാണെങ്കിലും കേരളത്തിലെ എല്ലാവര്ക്കും സിദ്ധാർത്ഥിനെ അറിയാമെന്നാണ് വിചാരിക്കുന്നത്. സീരിയലിന് പുറമെ മൂന്ന് മലയാള സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്. ഉയരെ എന്ന ചിത്രത്തിൽ കുറച്ചൂടെ പ്രാധാന്യമുള്ള കഥാപാത്രവും താൻ ചെയ്തിട്ടുണ്ട്.