‘ഞങ്ങൾ പിരിഞ്ഞു’ എന്ന് പോസ്റ്റിട്ട് രാജ് കുന്ദ്ര, പിന്നാലെ ഒരു റീലും; കടുത്ത വിമർശനം

ഞങ്ങൾ പിരിഞ്ഞു എന്നുള്ള ശിൽപാ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ശിൽപാ ഷെട്ടിയുമായി പിരിയുകയാണെന്നാണ് രാജ് കുന്ദ്ര പറഞ്ഞതെന്നാണ് പലരും വിചാരിച്ചത്. എന്നാൽ പിന്നാലെ മാസ്‍ക്…

ഞങ്ങൾ പിരിഞ്ഞു എന്നുള്ള ശിൽപാ ഷെട്ടിയുടെ ഭർത്താവും നിർമാതാവുമായ രാജ് കുന്ദ്ര പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ശിൽപാ ഷെട്ടിയുമായി പിരിയുകയാണെന്നാണ് രാജ് കുന്ദ്ര പറഞ്ഞതെന്നാണ് പലരും വിചാരിച്ചത്. എന്നാൽ പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞും കുറിപ്പെഴുതിയതോടെ വൻ തോതിൽ രാജ് കുന്ദ്രയ്ക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. ഞങ്ങൾ പിരിഞ്ഞുവെന്ന പോസ്റ്റ് ചർച്ചയായതിന് ശേഷം കുറേ മാസ്‍കുകളുമായി രാജ്‍ കുന്ദ്ര റീൽ പങ്കുവയ്ക്കുകയായിരുന്നു.

വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ് എന്നും രാജ് കുന്ദ്ര എഴുതി. മോശം പിആർ ആണെന്നാണ് പ്രധാനമായും ഉയർന്നിട്ടുള്ള വിമർശനം. അശ്ലീലചിത്ര നിർമാണത്തിന്റെ പേരിൽ നേരത്തെ രാജ്‍ കുന്ദ്ര ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങൾ ആസ്‍പദമാക്കി രാജ് കുന്ദ്ര തന്നെ നായകനായി എത്തുന്ന യുടി 69 എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു.

ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങുകൾക്ക് മാസ്ക്ക് ധരിച്ചാണ് രാജ് കുന്ദ്ര എത്തിയിരുന്നത്. രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് പിന്നീട് മുഖം പുറത്ത് കാണിച്ചത്. മാധ്യമ വിചാരണ ഭയന്നാണ് മാസ്‍കിട്ടതെന്ന് രാജ് കുന്ദ്ര തുറന്നു പറയുകയും ചെയ്തിരുന്നു. കുറ്റം ചെയ്‍തില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ ഭയമെന്നാണ് പലരും ചോദ്യം ഉന്നയിക്കുന്നത്.