നിറവയറില്‍ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി കാജല്‍ അഗര്‍വാള്‍- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

അമ്മയാകാന്‍ തയ്യാറെടുക്കുകയാണ് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. ഏതാനും ദിവസം മുന്‍പാണ് താരത്തിന്റെ ബേബി ഷവര്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ…

അമ്മയാകാന്‍ തയ്യാറെടുക്കുകയാണ് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. ഏതാനും ദിവസം മുന്‍പാണ് താരത്തിന്റെ ബേബി ഷവര്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയാണ് വൈറലാവുന്നത്. നിറവയറില്‍ സ്റ്റൈലിഷ് ആയാണ് കാജല്‍ എത്തുന്നത്. ഐശ്വര്യ നായക് ആണ് ഫോട്ടോഗ്രാഫര്‍. പിയു പാല്‍കറിന്റെയാണ് മേക്കപ്പ്.

https://www.instagram.com/p/CabYE1_BTtq/

2020 ഒക്ടോബര്‍ 30-ന് മുംബൈയില്‍ വച്ചായിരുന്നു കാജലിന്റെയും ഗൗതം കിച്‌ലുവിന്റെയും വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനും ഏഴ് വര്‍ഷത്തെ സൗഹൃദത്തിനും ഒടുവിലായിരുന്നു വിവാഹം. ജനുവരിയിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന വിവരം നടി ആരാധകരുമായി പങ്കുവെച്ചത്.