കജോൾ വസ്ത്രം മാറുന്നു എന്ന തലക്കെട്ടോടെ വീഡിയോ പ്രചരിക്കുന്നു; വീണ്ടും വില്ലനായി ഡീപ് ഫേക്ക്, ഞെട്ടി സിനിമ ലോകം

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചതിലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച് മറ്റൊരു വീഡിയോ. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള…

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ പ്രചരിപ്പിച്ചതിലെ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച് മറ്റൊരു വീഡിയോ. ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ വന്നിട്ടുള്ളത്. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി സ്ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് ആണ് ഇത് വ്യാജ വീഡിയോ ആണെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തിൽ നടിയുടെ മുഖം കൃത്രിമമായി ചേർത്താണ് വീഡിയോ ഉണ്ടാക്കിയിട്ടുള്ളതെന്നാണ് വ്യക്തമായിരിക്കുന്നത്. ഒരു ടിക് ടോക് അക്കൗണ്ടിൽ വന്ന വീഡിയോ വച്ചാണ് കജോളിന്റെ മുഖം ചേർത്ത് പ്രചരിപ്പിച്ചിട്ടുള്ളത്.