ഇന്ത്യൻ ഈസ് ബാക്ക്; അവസാനിച്ചിടത്തു തുടങ്ങി സേനാപതി

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ.…

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ. മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ഇൻട്രോ പുറത്തിറക്കിയത്.ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കികൊണ്ടാണ് കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങിയത്.ഇന്ത്യൻ 2 ആൻ ഇൻട്രോ എന്ന് പേരിൽ എത്തിയ ഗ്ലിംപ്സിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി പതിനേഴ് മണിക്കൂർ പിന്നിടുമ്പോൾ അഞ്ച് മില്യൺ കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ആദ്യ ഭാഗത്തിലെ ടെയ്ൽ എൻഡിലെ സന്ദർഭമാണ് ഗ്ലിംപ്സിൽ കാണിച്ചു തുടങ്ങുന്നത്. എവിടെ എന്ത് തെറ്റ് നടന്നാലും താൻ വരുമെന്നും ഇന്ത്യന് മരണമില്ലെന്നും കമൽ ഹാസന്റെ കഥാപാത്രം പറയുന്ന രംഗമാണത്.ഇവിടെ നടക്കുന്ന നിരവധി അഴിമതികളെ തുറന്നു കാട്ടുന്ന രംഗങ്ങളും അവയ്‌ക്കെതിരെ പോരാടാനായി ജനങ്ങളുടെ നായകനായ ഇന്ത്യനെ ജനങ്ങൾ തിരിച്ചു വിളിക്കുന്നതുമാണ് ഗ്ലിംപ്സിൽ കാണിക്കുന്നത്. വണക്കം ഇന്ത്യ, ഇന്ത്യൻ ഈസ് ബാക്ക് എന്ന് കമൽ ഹാസന്റെ സേനാപതി കഥാപാത്രം പറയുന്നിടത്ത് ഗ്ലിംപ്സ് അവസാനിക്കുകയും ചെയ്യുന്നു. വീണ്ടുമൊരി ഷങ്കർ മാജിക് സ്കീനിൽ കാണാൻ കഴിയുമെന്നാണ് വീഡിയോ കണ്ട ആരാധകരുടെ പ്രതീക്ഷ. ഉലകനായകൻ കമൽ ഹാസൻ ഇത്തവണയും റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്.

മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു.ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1996-ൽ പുറത്തുവന്ന ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായാണ് ‘ഇന്ത്യൻ 2’ ഒരുങ്ങുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതിയെന്ന പഴയ സ്വാതന്ത്രസമര സേനാനിയുടെ റോളിലാണ് ഉലകനായകന്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ ആദ്യ ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിയ അന്തരിച്ച നടന്‍ നെടുമുടി വേണുവിനെയും ഇന്‍ട്രോ ഗ്ലീംസില്‍ കാണാം.  സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസ് ആയും ഇരട്ടവേഷത്തിലായിരുന്നു ആദ്യഭാ​ഗത്തിൽ കമൽ ഹാസൻ എത്തിയത്.

രാകുൽ പ്രീത് സിം​ഗ്, പ്രിയാ ഭവാനി ശങ്കർ, കാജൽ അ​ഗർവാൾ, ​ഗുൽഷൻ ​ഗ്രോവർ, സിദ്ധാർത്ഥ്, ബോബി സിംഹ, സമുദ്രക്കനി, ​ഗുരു സോമസുന്ദരം എന്നിവരാണ് രണ്ടാം ഭാ​ഗത്തിലെ മറ്റു കഥാപാത്രങ്ങളായെത്തുന്നത്. 200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക.  അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.  27 വർഷങ്ങൾക്കിപ്പുറവും ശൗര്യമൊട്ടും ചോരാത്ത ജനങ്ങളുടെ നായകനായ ഇന്ത്യനെയാണ് കാണാൻ സാധിക്കുന്നത്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു ഇന്ത്യൻ 2 . ഇടയ്ക്ക് പ്രതിസന്ധികൾ വന്നെങ്കിലും പിന്നീട് വിക്രത്തിൻറെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.