മണിയെ ഞങ്ങൾ കുടിപ്പിച്ചു കൊന്നു എന്നാണ് പറയുന്നത്. ഒരുപാട് ആരോപണങ്ങൾ നേരിടേണ്ടിവന്നു :ജാഫർ ഇടുക്കി

കലാഭവനമാണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ആരോപണങ്ങളെക്കുറിച്ചും അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദത്തെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ ജാഫർ ഇടുക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ. മാണിയെ ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം കൂടി കുടിപ്പിച്ചു കൊന്നു എന്നാണ് കേസ് എന്നും പൊതുജനം വിചാരിച്ചിരുന്നത് അങ്ങനെ തന്നെയാണെന്നും ജാഫർ ഇടുക്കി പറയുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാണിയുടെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പാവപെട്ടവരാണ്. മാണി സിനിമയിൽ വന്നപ്പോൾ ആണ് ക്യാഷ് എല്ലാം ആയത്.

ബാക്കി എല്ലാവരും കൂലിപ്പണിക്കാരും വളരെ താഴെ നിൽക്കുന്ന ആൾക്കാരും ആണ്. തലേ ദിവസങ്ങളിൽ കുറെ ആളുകൾ വന്നു പോയി വന്നവർ നല്ലത് ചെയ്യാൻ വന്നതാണോ മോശം ചെയ്യാൻ വന്നതാണോ ഇവനൊക്കെ എവിടുന്ന് വന്നതാണെന്നുള്ള ചിന്താഗതി തെറ്റ് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. മണിയുടെ അവിടെ എന്നും ആളും ബഹളവും ആണ്. വളർന്ന് വരുന്ന കലാകാരൻമാരെ കൊള്ളാൻ നടക്കുന്നവരും ആ കൂട്ടത്തിൽ ഉണ്ട്. ആ രീതിയിൽ ആയിരുന്നു ആളുകളുടെ സംസാരം. അവരുടെ ഈ പറച്ചിൽ നമ്മളെ മാത്രമല്ല നമ്മുടെ കുടുംബത്തെ കൂടി കുഴപ്പത്തിലാക്കുമോ എന്ന് ഭയന്നിരുന്നു. അങ്ങനെയുള്ള കഥകളാണ് പുറത്തു വന്നുകൊണ്ടിരുന്നത്. എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചുപോയ നാളുകളായിരുന്നു അത്.

കഥകൾ ഉണ്ടാക്കുന്നവർക്ക് നമ്മുടേയോ നമ്മുടെ കുടുംബത്തിന്റയോ സങ്കടം കാണേണ്ടതില്ല. സത്യമല്ലാത്ത ഊറി വാർത്ത വരുമ്പോഴും പൊള്ളി നീറുകയായിരുന്നു. ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന വാക്കുകളിൽ വിവരിക്കാനാവില്ല. അതിനിടയിൽ മണിയുടെ ആൾക്കാരുടെ ഭീഷിണിയും വേറെ ഉണ്ടായിരുന്നു. ഭീഷണിപ്പെടുത്തിയെങ്കിലും അവരാരും തങ്ങളെ ഉപദ്രവിച്ചില്ല എന്നും ജാഫർ ഇടുക്കി പറയുന്നു.