വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അയല്‍ക്കാര്‍ക്ക് ഭക്ഷണവും മെഴുകുതിരിയും എത്തിച്ച് കലാമാസ്റ്റര്‍!!!

മിഷോങ് ചുഴലിക്കാറ്റിന്റെ ചെന്നൈയുടെ താളം തെറ്റിച്ചിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് വരുകയാണ് നഗരം. താരങ്ങളെയും സാധാരണക്കാരെയുമെല്ലാം ഒരുപോലെ ബാധിച്ചിരുന്നു പ്രളയം. വീടുകളില്‍ വെള്ളം കയറിയ അവസ്ഥയായിരുന്നു. താരങ്ങളെല്ലാം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേസമയം ദുരതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൈകോര്‍ക്കുന്നുണ്ട് താരങ്ങള്‍. കൊറിയോഗ്രാഫര്‍ കലാമാസ്റ്ററുടെ വീടും വെള്ളത്തിലായിരുന്നു. എന്നാല്‍ പ്രതിസന്ധിയ്ക്കിടയിലും തന്നെ പോലെ ബുദ്ധിമുട്ടിലായി അല്‍വാസികള്‍ക്ക് കരുതലൊരുക്കിയിരിക്കുകയാണ് കലാമാസ്റ്റര്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്റെ അയല്‍വാസികള്‍ക്ക് വള്ളത്തിലെത്തി രാത്രിയിലേക്കുള്ള ഭക്ഷണവും മെഴുക് തിരികളും നല്‍കുന്ന കലാമാസ്റ്ററുടെ വീഡിയോ വൈറലായിരിക്കുകയാണ്.

‘എന്റെ വീടും എന്റെ അയല്‍പക്കവും വെള്ളപ്പൊക്കത്തില്‍ മുങ്ങി, അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ക്ക് ഭക്ഷണമോ വൈദ്യുതിയോ ഒന്നും ലഭ്യമല്ല. അതുകൊണ്ട് എല്ലാവര്‍ക്കും അത്താഴവും മെഴുകുതിരികളും നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ എത്തിയത്. ഒപ്പം നിന്ന സുഹൃത്ത് ഗീതത്തിന് പ്രത്യേക നന്ദി, എല്ലാവര്‍ക്കും നല്‍കാനുള്ള ഭക്ഷണം അവരില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.’ എന്നു പറഞ്ഞാണ് അവര്‍ വീഡിയോ പങ്കുവച്ചത്.