അടുത്തത് ‘ആന്റണി’ കല്യാണി പ്രിയദർശൻ പറയുന്നു!!

പൊറിഞ്ചു മറിയം ജോസ് ടീമിനൊപ്പം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ‘ആന്റണി’യുടെ പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ നടന്നു. പാപ്പൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന…

പൊറിഞ്ചു മറിയം ജോസ് ടീമിനൊപ്പം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ‘ആന്റണി’യുടെ പൂജയും ടൈറ്റിൽ ലോഞ്ചും ഇന്ന് കൊച്ചിയിൽ നടന്നു. പാപ്പൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് ആന്റണി. ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരോടൊപ്പം പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും ചിത്രത്തിലുണ്ട്.

ഇപ്പോഴിതാ അടുത്തത് ‘ആന്റണി’ എന്നു പറഞ്ഞ് സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കല്യാണി പ്രിയദർശൻ.’ആന്റണി’ എന്ന ഞങ്ങളുടെ അടുത്ത സിനിമയ്ക്ക് നിങ്ങളുടെ അനുഗ്രഹം തേടുന്നു എന്നായിരുന്നു കല്യാണിയുടെ കുറിപ്പ്. ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിൻറെ നിർമ്മാണം.

രാജേഷ് വർമ്മ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് ആണ് വിതരണം നിർവഹിക്കുക. ശ്യാം ശശിധരൻ എഡിറ്റിംഗും , ജോക്ക്സ് ബിജോയ് സംഗീതവും , ദീലിപ് നാഥ് കലാസംവിധാനവുംരാജശേഖർ ആക്ഷൻ കോറിയോഗ്രാഫിയും നിർവഹിക്കും. പി ആർ ഒ ശബരി,മാർക്കറ്റിങ്ങ്, പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്. ഏപ്രിൽ 26 ന് ചിത്രീകരണം ആരംഭിക്കും.