മകൻ അയച്ച ആദ്യ സന്ദേശം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ!!

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. വിനീതിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മകൻ വിഹാൻ അയച്ച ആദ്യ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് വിനീത്. വിനീത്…

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. വിനീതിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മകൻ വിഹാൻ അയച്ച ആദ്യ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് വിനീത്. വിനീത് ഭാര്യ ദിവ്യയ്ക്ക് അയച്ച സന്ദേശത്തിനാണ് വിഹാൻ മറുപടി കൊടുത്തിരിക്കുന്നത്


കഴിഞ്ഞ ദിവസം കണ്ണൂർ എയർപോർട്ടിൽ എത്തിയപ്പോൾ ദിവ്യയ്ക്ക് ഈ മെസ്സേജ് അയച്ചു. ഉടനെ എനിക്കൊരു മറുപടി കിട്ടി.”വിനീത്, നിത്യ ഒ.കെ. ആണ്. വിശ്രമിക്കുകയാണ് ”എന്നായിരുന്നു മറുപടി ലഭിച്ചത്പിന്നീട് ഞാനറിഞ്ഞു, അത് എന്റെ വിഹാനിൽ നിന്നാണെന്ന്. ഇത് എനിക്ക് അവന്റെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജ് ആണ്.കുട്ടികൾ എത്ര വേഗത്തിൽ വളരുന്നുവെന്നത് ഇപ്പോഴും പ്രോസസ് ചെയ്യാൻ ശ്രമിക്കുന്നു.നിത്യ ദിവ്യയാണ്. വീട്ടിൽ എല്ലാവരും അവളെ അങ്ങനെയാണ് വിളിക്കുന്നത്. വിനീത് ത്‌ന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ്.

വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത മെസ്സേജിന്റെ സ്‌ക്രീൻഷോട്ടിന് താരെഴ താരങ്ങളായ അഹാന കൃഷ്ണ, കല്യാണി പ്രിയദർശൻ, വിജയ് യേശുദാസ്, രചന നാരായണൻകുട്ടി തുടങ്ങിയവർ ഈ മനോഹരമായ കമന്റ് ചെയ്തിരിക്കുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയ്ക്കും മകൻ വിഹാനെ കൂടാതെ ഒരു മകളുമുണ്ട്. ഷനായ എന്നാണ് മകളുടെ പേര്.

 

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)