‘മലയാളം അറിയാത്ത കുട്ടിയെയാണോ അഭിനയിപ്പിക്കുന്നത്?’; സംവിധായകന്‍ നേരിട്ട വിമര്‍ശനത്തെ കുറിച്ച് കല്യാണി

തല്ലുമാലയിൽ ജാഡക്കാരിയായ  ദുബായ് മലയാളി വ്ലോഗർ, ബീപാത്തു ആയിരുന്നുവെങ്കിൽ പുതിയ സിനിമയിൽ തനി  മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമ ആയാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.   ക ല്യാണി പ്രധാന വേഷത്തിൽ എത്തുന്ന …

തല്ലുമാലയിൽ ജാഡക്കാരിയായ  ദുബായ് മലയാളി വ്ലോഗർ, ബീപാത്തു ആയിരുന്നുവെങ്കിൽ പുതിയ സിനിമയിൽ തനി  മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമ ആയാണ് കല്യാണി പ്രിയദർശൻ എത്തുന്നത്.   ക ല്യാണി പ്രധാന വേഷത്തിൽ എത്തുന്ന  ‘ശേഷം മൈക്കില്‍ ഫാത്തിമ’ ഇപ്പോൾ  തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മലയാളം അധികം വശമില്ലാത്ത കല്യാണിയുടെ സംസാരത്തില്‍ ഒരു ഇംഗ്ലീഷ് ടച്ച് നേരത്തേയുണ്ട്. അതുകൊണ്ട് തന്നെ ഫാത്തിമ എന്ന കഥാപാത്രം ചെയ്യുക കല്യാണിക്ക് വലിയ വെല്ലുവിളിയായിരുന്നു.തന്നെ എന്തിനാണ് ഈ സിനിമയില്‍ അഭിനയിപ്പിച്ചതെന്ന് പലരും സംവിധായകന്‍ മനു സി. കുമാറിനോട് ചോദിച്ചിട്ടുണ്ട് എന്നാണ് കല്യാണി പറയുന്നത്. ”ഈ പെണ്‍കുട്ടിക്ക് മലയാളം അറിയില്ല; അവള്‍ ഇതെങ്ങനെ ചെയ്യും?’ എന്ന് പലരും മനുവിനോട് ചോദിച്ചിരുന്നു  തമിഴില്‍ പ്രധാനമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ഷന്‍ ടീമിനോട്, മലയാളത്തില്‍ ഇത് എങ്ങനെ നടക്കും എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. പക്ഷ  ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിച്ച് പരസ്പരം സഹകരിച്ചു പോവുകയായിരുന്നു ഉദ്ദേശം” എന്നാണ് കല്യാണി പറയുന്നത്. തന്നെയാണ് സിനിമ കണ്ടിറങ്ങിയവരെയും ഒരേ സ്വരത്തിൽ പറയുന്നത്. മലപ്പുറത്ത്കാരിയായി കല്യാണി കസ്ററിയെന്നു. സംവിധായകൻ  മനു കണ്ട സ്വപ്നത്തെ കല്യാണി പ്രിയദർശൻ എന്ന താരം ഒറ്റയ്ക്ക് ചുമലേറ്റി വിജയിപ്പിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമയിൽ അതേസമയം   ഒരു നവാഗത സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്നതിനോട് തന്നോടും പലരും സംസാരിച്ചിരുന്നുവെന്നും കല്യാണി പറയുന്നുണ്ട്.

ഇതുവരെ ആരെയും സിനിമയില്‍ അസ്സിസ്‌റ് ചെയ്യുകയോ സിനിമ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ഒരു സിനിമാ സംവിധായകനില്‍ എന്താണ് കണ്ടതെന്ന് ആളുകള്‍  ചോദിച്ചു” എന്നായിരുന്നു കല്യാണി പറഞ്ഞത്. അതെ സമയം മികച്ച പ്രതികരണങ്ങൾ തന്നെയാണ് ശേഷം മൈക്കിൾ ഫാത്തിമക്ക് കിട്ടുന്നത്. സിനിമയ്ക്ക് ഏറ്റവും താല്‍പര്യമുള്ള ഗണങ്ങളിലൊന്നാണ്  ഇന്‍സ്പിരേഷണല്‍ മൂവീസ്. മലയാള സിനിമയില്‍ നിന്ന് ആ ഗണത്തിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല യായ  ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍.

ആദ്യവേദിയില്‍ തന്നെ വലിയ കൈയടി ലഭിച്ചതോടെ ആ മോഹം അവളെ വിടാതെ പിന്തുടരുകയാണ്. ഒരു ഫുട്ബോള്‍ കമന്‍റേറ്റര്‍ ആവാന്‍ ഫാത്തിമ നടത്തുന്ന പരിശ്രമങ്ങളാണ് ശേഷം മൈക്കില്‍ ഫാത്തിമ എന്ന സിനിമയുടെ പ്ലോട്ട്. വിജയ് ചിത്രം ലിയോ, ജവാൻ, ജയ്ലർ എന്നീ ചിത്രങ്ങളുടെ ബോക്സ്‌ ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. അതേസമയം, സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.