സ്ത്രീ ശാസ്ത്രീകരണത്തിന്റെ മുന്നേറ്റത്തിന്റെ ചെറിയൊരു റഫറൻസ് ആയി കാണിച്ച വിനീത് ശ്രീനിവാസൻ ബ്രില്യൻസ് !

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി…

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം മെറിലാൻഡ് സിനിമാസിലൂടെ വിശാഖ് സുബ്രഹ്മണ്യവും ബിഗ് ബാംഗ് എന്റർടെയ്ൻമെന്റ്‌സിലൂടെ നോബിൾ ബാബു തോമസും ചേർന്നാണ് ഇത് നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ഹെഷാം അബ്ദുൾ വഹാബ് ആണ്.17 മുതൽ 30 വയസ്സുവരെയുള്ള അരുൺ നീലകണ്ഠന്റെ ജീവിതയാത്രയാണ് ഇതിവൃത്തം. വിനീതിന്റെയും ഭാര്യ ദിവ്യയുടെയും കോളേജിലും പുറത്തുമുള്ള അവരുടെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ നിന്നുള്ള ചില നിമിഷങ്ങളാണ് ചിത്രം വരയ്ക്കുന്നത്.

ഇപ്പോൾ ഈ ചിത്രത്തിൽനിന്നും അതികം ആരും ശ്രദ്ധിക്കാതെ പോയ ഒരു സീൻ ആണ് ശ്രദ്ധ നേടുന്നത്. ഹൃദയം സിനിമയിൽ കല്യാണി അച്ഛനായ ജോണി ആന്റോണിയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് .. അവൻ എന്തിനാ എന്നെ നോക്കുന്നെ എനിക്കറിയ എന്നെ നോക്കാൻ വേണേൽ അവനു ജോലി ഇല്ലേൽ അവനേം ഞാൻ നോക്കാം . ഒരർത്ഥത്തിൽ മാറുന്ന സമൂഹത്തിന്റെ ഉദാഹരണങ്ങളാണ് .. രണ്ടാമതായി ചെറുക്കന്റെ സ്വഭാവം നോക്കാതെ ജോലിയും കുടുംബത്തിന്റെ മഹിമയും നോക്കി മുൻ കാലങ്ങളിൽ നമ്മുടെ നാടുകളിൽ പതിവായിരുന്ന കല്യാണ രീതികളിൽനിന്നും സ്ത്രീകളുടെ അഭിപ്രായങ്ങളിലേക്കും തീരുമാനങ്ങളിലേക്കും മുൻഘടന നൽകി നമ്മുടെ നാട് മാറിയ വളർച്ചയും സ്ത്രീ ശാസ്ത്രീകരണത്തിന്റെ/ മുന്നേറ്റത്തിന്റെ ചെറിയൊരു റഫറൻസ് ആയി കാണിച്ച വിനീത് ശ്രീനിവാസന് ഒരു സല്യൂട്ട്.