മകളെ വിവാഹം കഴിച്ചൂടെയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിച്ചിരുന്നു!!! വിവാഹം നടക്കാതെ പോയതിന്റെ കാരണം

തെന്നിന്ത്യയിലെ ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് താര ജോഡികളായിരുന്നു ശ്രീദേവി കമല്‍ഹാസന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചെത്തിയപ്പോഴെല്ലാം പിറന്നത് സൂപ്പര്‍ഹിറ്റുകളായിരുന്നു. അഭിനേതാക്കള്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇരുവരും. ഇരുവരും അന്നേ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അന്നൊക്കെ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞിരുന്നത്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞതാണ് വൈറലാകുന്നത്.

തങ്ങളുടെ സൗഹൃദം കണ്ട് നിങ്ങള്‍ക്ക് വിവാഹം കഴിച്ചു കൂടേ എന്നായിരുന്നു ശ്രീദേവിയുടെ അമ്മ പലപ്പോഴും ചോദിച്ചിരുന്നത് എന്നാണ് കമല്‍ഹാസന്‍ പറഞ്ഞിരുന്നത്. മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാല്‍ താന്‍ സമ്മതമൊന്നം പറഞ്ഞില്ലായിരുന്നു.

താന്‍ ഒരിക്കലും ശ്രീദേവിയെ ആ കണ്ണിലൂടെ കണ്ടിട്ടില്ല. ശ്രീദേവിയുമായും അവരുടെ കുടുംബവുമായും അടുത്ത സൗഹൃദമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും കമല്‍ഹാസന്‍ പറയുന്നു. കുടുംബാംഗത്തെ പോലെ കാണുന്ന ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്നായിരുന്നു അന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മറുപടി നല്‍കിയതെന്നും കമല്‍ഹാസന്‍ പറയുന്നു. ശ്രീദേവിയുടെ മരണ ശേഷമാണ് കമല്‍ഹാസന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

തന്നെയും ശ്രീദേവിയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ക്കെതിരെ കമല്‍ ഹാസന്‍ മുന്‍പേ രംഗത്തെത്തിയിരുന്നു. ശ്രീദേവി തനിക്ക് സഹോദരിയെ പോലെയാണ്. അവളുടെ അമ്മ സ്വന്തം കൈ കൊണ്ട് തനിക്ക് ഭക്ഷണം തനിക്ക് വാരിത്തന്നിട്ടുണ്ട്. ഇത്തരത്തില്‍ ഗോസിപ്പുകളുണ്ടാക്കരുതെന്നും കമല്‍ ഹാസന്‍ അഭ്യര്‍ഥിച്ചിരുന്നു. ശ്രീദേവി മരണം വരെയും സര്‍ എന്നായിരുന്നു കമല്‍ ഹാസനെ വിളിച്ചിരുന്നത്.

Previous articleഎന്നും എന്റേത്…പ്രതിശ്രുതവരന്റെ നെഞ്ചോട് ചേര്‍ന്ന് ഷംന കാസിം
Next articleതാന്‍ കാണാന്‍ ആഗ്രഹിച്ച ചാക്കോച്ചന്‍, ഒത്തിരി സന്തോഷം!!! ‘ന്നാ താന്‍ കേസ് കൊട്’ ഇസഹാഖിനും ചാക്കോച്ചനുമൊപ്പം കണ്ട് പ്രിയ