വാണി ഗണപതിയാണ് ഇരുവരെയും ഹോട്ടലിൽ നിന്ന് പിടികൂടുന്നത്, വെളുപ്പെടുത്തൽ

എന്നും പ്രണയത്തിന്റെ പേരിൽ ഗോസിപ്പുകൾ കേൾക്കുന്ന താരമാണ് കമൽ ഹാസൻ. നടി ശ്രീവിദ്യയുമായി താരം പ്രണയത്തിൽ ആയിരുന്നു എന്നും എന്നാൽ ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷമാണ് നർത്തകി വാണി ഗണപതിയെ താരം വിവാഹം കഴിക്കുന്നത് എന്നുമൊക്കെ…

എന്നും പ്രണയത്തിന്റെ പേരിൽ ഗോസിപ്പുകൾ കേൾക്കുന്ന താരമാണ് കമൽ ഹാസൻ. നടി ശ്രീവിദ്യയുമായി താരം പ്രണയത്തിൽ ആയിരുന്നു എന്നും എന്നാൽ ശ്രീവിദ്യയുമായി പിരിഞ്ഞതിന് ശേഷമാണ് നർത്തകി വാണി ഗണപതിയെ താരം വിവാഹം കഴിക്കുന്നത് എന്നുമൊക്കെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വിവാഹ ബന്ധം അധികനാൾ മുന്നോട്ട് പോയില്ല. വാണി ഗണപതിയുമായി പിരിഞ്ഞ ശേഷം കമൽ ഹാസൻ ശാരികയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധവും പരാചയമായിരുന്നു. പിന്നീടാണ് താരം ഗൗതമിയെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. കമൽ മൂന്ന് വിവാഹം കഴിച്ചു എങ്കിലും മൂന്നും പരാചയമായിരുന്നു. എന്നാൽ ധാരാളം പ്രണയ ഗോസിപ്പുകളും  കമലിന്റെ പേരിൽ കേട്ടിട്ടുണ്ട്.

എന്നാൽ ഇത്തരം ഗോസിപ്പുകളോട് ഒന്നും കമൽ പ്രതികരിച്ചിട്ടില്ല. കമലിന്റെ കൂടെ അഭിനയിച്ച ഒട്ടുമിക്ക നായിക നടിമാരുടെയും പേര് കമലുമായി ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ചില പ്രസ്താവനകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വർഷങ്ങൾക് മുൻപ് നടന്ന ഒരു സംഭവമാണ് ഇദ്ദേഹം  ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, വര്ഷങ്ങള്ക്ക് മുൻപ് താൻ ഒരു  ഫൈവ് സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്ന സമയം ആയിരുന്നു. എന്നത്തേയും പോലെ ഒരു ദിവസം രാവിലെ ഹോട്ടലിൽ ജോലിക് വന്നപ്പോൾ അവിടെ എന്തോ സംഭവിച്ചത് പോലെ ഉള്ള ഒരു സാഹചര്യം ആയിരുന്നു.

ഞാൻ അപ്പോൾ റിസെപ്ഷനിലെ പെൺകുട്ടികളോട് കാര്യം തിരക്കി. അവർ പറഞ്ഞത് കമൽ ഹാസനെയും രേഖയെയും ആ ഹോട്ടലിലെ ഒരു മുറിയിൽ നിന്ന് കമലിന്റെ ഭാര്യ വാണി ഗണപതി പിടിച്ചു എന്നാണ്. വാണി ഗണപതിൽ പരസ്യമായി രണ്ടു പേർക്കും നേരെ കയർത്ത് സംസാരിച്ചിട്ടാണ് അവിടെ നിന്ന് പോയത് എന്നും. മീണ്ടും കോകില എന്ന കമൽ ഹാസൻ ചിത്രത്തിൽ രേഖയെ നായികയായി തീരുമാനിച്ചിരുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. ആ സമയത്താണ് ഈ സംഭവം നടക്കുന്നത്. അതോടെ രേഖയെ ആ ചിത്രത്തിൽ നിന്ന് മാറ്റുകയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. അതെ സമയം ഈ വാർത്തകളിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല.