ഉലക നായകന്റെ ഏറ്റവും പുതിയ സിനിമ വിക്രം റിലീസ് ചെയ്യാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ, ഇപ്പോഴിതാ സിനിമയുടെ വരവേല്‍പ്പ് ആഘോഷമാക്കി മാറ്റുന്ന ഒരു ആരാധകന്റെ പ്രവൃത്തി കണ്ടാണ് മറ്റ്ആരാധകര് അമ്പരന്നിരിക്കുന്നത്.
കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ വെള്ളിത്തിരയില്‍ കാണാന്‍ പോകുന്നതിന്റെ ആവേശത്തില്‍ വിക്രം സിനിമയുടെ ഒന്നിലധികം ടിക്കറ്റുകള്‍ വാങ്ങി ഒരു മാല തീര്‍ത്തിരിക്കുകയാണ് ഈ ആരാധകന്. ചന്ദ്ര എന്ന വ്യക്തിയാണ് ഈ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്.
വിക്രം സിനിമ നാളെ റിലീസാകാനിരിക്കെ സിനിമയുടെ അറുപതോളം ടിക്കറ്റുകള്‍ വാങ്ങിയാണ് ഈ വ്യക്തി തനിക്കൊരു മാല ഉണ്ടാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്സില്‍ നിന്നുമാണ് ആരാധകന് ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്നാണ് പറയുന്നത്. ഉകലനായകന് കമല്‍ഹാസന്റെ കടുത്ത ആരാധകനാണ് ഇയാള്‍. ഇപ്പോഴിതാ മാലയിട്ട് കിടക്കുന്ന ഈ ആരാധകന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നിരവധിപ്പേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.
Thanks Uma Sudhir madam NDTV https://t.co/KVmJ3KAtY9
— Chandra (@Chandra05121977) May 30, 2022
ഇതേസമയം, വിക്രം സിനിമ നാളെ റിലീസ് ആകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍ എല്ലാം, ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായായി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം, കമല്ഹാസന് തന്നെയാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ഒപ്പം തന്നെ ഇമോഷണല്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഈ സിനിമ ഒരുക്കിയത് എന്ന് കമല്ഹാസന് തന്നെ സൂചന സിനിമാ പ്രേമികള്‍ക്ക് നല്കി കഴിഞ്ഞു.
റിലീസിന് മുന്നേ തന്നെ 200 കോടിക്ലബില്‍ കയറിയ സിനിമയുടെ മൂന്നാം ഭാഗവും ഉണ്ടാവും എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത് എത്തുന്നുണ്ട്.