കങ്കുവ 2 വും എത്തും!! അപ്‌ഡേറ്റുമായി നിര്‍മ്മാതാവ്

കോളിവുഡ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ചിത്രം കങ്കുവ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ എത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിനിടെ തന്നെ ചിത്രത്തിന്റെ…

കോളിവുഡ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ചിത്രം കങ്കുവ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ എത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിനിടെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെയും അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമയുടെ നിര്‍മ്മാതാവ് ധനഞ്ജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് ദിവസത്തെ ചിത്രീകരണം മാത്രമാണ് ബാക്കിയുള്ളത്. അതില്‍ രണ്ടാം ഭാഗത്തിനുള്ള സൂചനയുണ്ടാകും’, എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

സിനിമയുടെ ഡബ്ബിങ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ശിവ ഈ സിനിമയ്ക്ക് വേണ്ടി ഏറെ പ്രയത്നിക്കുന്നുണ്ട്. സിനിമ റിലീസായാല്‍ പിന്നെ സിരുത്തൈ ശിവയെ കങ്കുവ ശിവ എന്നായിരിക്കും വിളിക്കുകയെന്ന് ധനഞ്ജയന്‍ പറയുന്നു.

ചിത്രത്തിന്റെ ഒടിടി അവകാശം ഇതിനോടകം ആമസോണ്‍ പ്രൈം വീഡിയോസ് 100 കോടി രൂപയ്ക്ക് സ്വന്തമാക്കി കഴിഞ്ഞു. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പത്തു ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും.

സൂര്യ യോദ്ധാവായാണ് ചിത്രത്തിലെത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യയും പെരുമാച്ചി എന്ന കഥാപാത്രമായി ബോബി ഡിയോളും ചിത്രത്തിലെത്തും. ദിഷാ പഠാണിയാണ് നായികയാവുന്നത്.