ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ രാജാവ് ആകാന്‍ സാധ്യത ജിന്റോയ്ക്ക്!!

മലയാളത്തില്‍ ഏറെ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. അഞ്ച് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. വ്യത്യസ്ത മത്സരാര്‍ഥികളുമായി ഷോ ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സീരിയല്‍ താരം യമുന…

മലയാളത്തില്‍ ഏറെ ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. അഞ്ച് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഷോയുടെ ആറാം സീസണ്‍ പുരോഗമിക്കുകയാണ്. വ്യത്യസ്ത മത്സരാര്‍ഥികളുമായി ഷോ ഒരുമാസം പിന്നിട്ടിരിക്കുകയാണ്. സീരിയല്‍ താരം യമുന റാണി, നടി അന്‍സിബ, സീരയല്‍ താരം ശ്രീതു, അപ്‌സര, ശരണ്യ, ഋഷി, ജാന്‍മണി, സിജോ, ജാസ്മിന്‍ ജാഫര്‍, ശ്രീരേഖ, അസിറോക്കി, ഗബ്രി, നോറ,അര്‍ജുന്‍, സുരേഷ്‌കുമാര്‍, രതീഷ്, നിഷാന, റസ്മിന്‍ എന്നിവരായിരുന്നു 19 മത്സരാര്‍ഥികള്‍. ഇതില്‍ നാല് പേര്‍ പുറത്തായി കഴിഞ്ഞു. യമുന റാണിയാണ് ഒടുവില്‍ പുറത്തായത്.

ഇപ്പോഴിതാ ബിഗ് ബോസിലെ രാജാക്കന്മാരെ പറ്റിയുള്ള രസകരമായൊരു എഴുത്താണ് സോഷ്യലിടത്ത് വൈറലാവുന്നത്. കഴിഞ്ഞ 5 സീസണുകളിലും ഒരാള്‍ രാജാവായി മുദ്രകുത്തപ്പെടാറുണ്ട്. ആദ്യം സാബുമോന്‍, പിന്നീട് രജിത് കുമാര്‍, മണിക്കുട്ടന്‍, റോബിന്‍, ഏറ്റവുമൊടുവില്‍ അഖില്‍ മാരാരിലെത്തി നില്‍ക്കുന്നു. പുതിയ സീസണിലെ മത്സരാര്‍ഥികളില്‍ രാജാവ് ആകാന്‍ സാധ്യത ഇപ്പോഴുള്ളത് ജിന്റോയ്ക്കാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

‘ബിഗ് ബോസ് മലയാളത്തില്‍ എങ്ങനെയാണ് ഒരാള്‍ രാജാവ് ആകുന്നത്? ഷോ തുടങ്ങുമ്പാള്‍ തന്നെ പുരോഗമനം പ്രൊമോട്ട് ചെയ്യുന്ന ആളുകള്‍ എല്ലാം കൂടെ ഗ്രൂപ്പ് ആയിട്ട്, അവിടെ ഉള്ളവരില്‍ പിന്തിരിപ്പന്‍ ആശയങ്ങള്‍ പറയുന്ന, ‘ടോക്സിക്’ ആയ ഒരാളെ ടാര്‍ഗറ്റ് ചെയ്യുന്നു.

അയാളെ ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കളിയാക്കിയും തെറി വിളിച്ചും അസഭ്യം പറഞ്ഞും, അവര്‍ അയാളില്‍ ആരോപിച്ച ടോക്സിസിറ്റിയുടെ പത്തിരട്ടി ഇവര്‍ തന്നെ അയാളുടെ മേല്‍ തീര്‍ക്കുന്നു.

ഇത് കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു സംശയം തോന്നും..’ ശെടാ! ഇയാളെ കുറിച്ചു ഇവര്‍ ഇത്രയും നാള്‍ പറഞ്ഞ മോശം കാര്യങ്ങള്‍ തന്നെ അല്ലെ, ഇവര്‍ കൂട്ടംകൂടി അയാളോട് ചെയ്യുന്നത്. ഇവരും അയാളും തമ്മില്‍ പിന്നെ എന്താ വ്യത്യാസം.’

ഹൗസിന്റെ ഉള്ളില്‍ ഉള്ളവര്‍ അയാളെ ഒറ്റപ്പെടുത്തുമ്പോള്‍, അയാളിലെ നന്മയും ഗെയിമും ഒക്കെ കണ്ടിട്ട്, പുറത്തുള്ള ഒരു ചെറിയ വിഭാഗം പ്രേക്ഷകര്‍ക്ക് അയാളെ ഇഷ്ടപ്പെട്ടു തുടങ്ങും. അയാളെ എതിര്‍ക്കുന്നവരുടെ ഫാന്‍സ്, ഈ ചെറിയ പ്രേക്ഷക വിഭാഗത്തെ ചാപ്പ കുത്താനും അവരും ടോക്സിക് ആണെന്ന് ആരോപിക്കാനും തുടങ്ങും.

ഇത് കണ്ടോണ്ടിരിക്കുന്ന നിഷ്പക്ഷരായ ആളുകള്‍, ക്രൂശിക്കപ്പെടുന്ന ആളിന്റെ കൂടെയും അയാളെ സപ്പോര്‍ട്ട് ചെയുന്നതിന്റെ പേരില്‍ വേട്ടയാടപെടുന്നവരുടെയും കൂടെ കൂടും. ഇതില്‍ അസ്വസ്ഥരാവുന്ന കൂട്ടങ്ങള്‍, ഇയാളുടെ ഫാന്‍സിനെ എല്ലാം പിആര്‍ എന്ന പേരില്‍ വീണ്ടും മുദ്രകുത്താനും ഒറ്റപ്പെടുത്താനും തുടങ്ങും.

എന്നിട്ട് അകത്തുള്ള ഒറ്റയാള്‍ പോരാളിയെ, ഇവര്‍ തന്നെ കളിയാക്കി രായാവ് എന്ന് വിളിക്കാന്‍ തുടങ്ങും. ഓരോ പോസ്റ്റിന്റെ അടിയിലും കൊണ്ട് രായാവ് എന്ന് കമന്റ് ഇട്ട് വെറുപ്പിക്കാനും പരമാവധി അസഹിഷ്ണുത ഉണ്ടാകാനും ശ്രമിക്കും.

ഓരോ ദിവസം കഴിയുംതോറും അയാളുടെ ഗെയിം ഉള്ളില്‍ മെച്ചപ്പെടുകയും പുറത്തുള്ള അയാളുടെ പ്രേക്ഷക പിന്തുണ കൂടുകയും ചെയ്യും. ഓരോ ദിവസവും കണ്ടും കെട്ടും മടുത്ത രായാവ് വിളികള്‍, അയാളുടെ ഫാന്‍സ് തന്നെ സ്നേഹപൂര്‍വ്വം രാജാവ് എന്ന് മാറ്റും. പണ്ടത്തെ രായപ്പന്‍, രാജുവേട്ടന്‍ ആയതു പോലെ. നിങ്ങള്‍ കളിയാക്കിയ രായാവ്, പ്രേക്ഷകരുടെ മനസ്സിലെ രാജാവ് ആവും..’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.