നിങ്ങളോടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല: കനി കുസൃതി

മോഡലിംഗ് രംഗത്ത് നിന്ന് വെള്ളിത്തിരയിലെത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷ സിനിമകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി. വൻ ബ്രാൻഡുകളുടെ മോഡലായിരുന്നു കനി സിനിമകളിൽ പൊതുവേ ചെറിയ വേഷമാണ് അവതരിപ്പിച്ചത്. അതേ സമയം…

മോഡലിംഗ് രംഗത്ത് നിന്ന് വെള്ളിത്തിരയിലെത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷ സിനിമകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി. വൻ ബ്രാൻഡുകളുടെ മോഡലായിരുന്നു കനി സിനിമകളിൽ പൊതുവേ ചെറിയ വേഷമാണ് അവതരിപ്പിച്ചത്. അതേ സമയം കേരള കഫേയിലെ വേഷത്തിലൂടെയാണ് കനി ശ്രദ്ധിയ്ക്കപ്പെടുന്നത്. സോഷ്യൽ മീഡിയിയിൽ സജീവമായ താരം പങ്കുവെച്ചൊരു ചിത്രം വൈറലായി മാറുകയാണ്.

നിങ്ങളോടുള്ള സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ക്യാപ്ഷനോടെ നടി മഞ്ജുവാര്യരുടെ ചിത്രമാണ് കനി കുസൃതി പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവാര്യരുടെ പഴകാല ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പഴയകാല മൂന്ന ബ്ലാക്ക ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.


കനിയെ പോലെ നിരവധി ആളുകൾ ഇന്നും മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്നുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരത്തെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. അതേ സമയം 2019ൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത കനി കുസൃതിയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് 2020-ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Kani Kusruti (@kantari_kanmani)