ഇനിയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകുമെന്ന് ഐഷ സുൽത്താന!

കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് വിരാമമായെന്നും ഫ്‌ലഷ് എന്ന സിനിമ ജൂൺ 16ന് തിയേറ്ററുകളിൽ എത്തുമെന്നുമുള്ള നിർമാതാവ് ബീനാ കാസിമിൻറെ പ്രഖ്യാപനം എത്തിയത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുൽത്താന. രണ്ട്…

കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് വിരാമമായെന്നും ഫ്‌ലഷ് എന്ന സിനിമ ജൂൺ 16ന് തിയേറ്ററുകളിൽ എത്തുമെന്നുമുള്ള നിർമാതാവ് ബീനാ കാസിമിൻറെ പ്രഖ്യാപനം എത്തിയത്. എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായിക ഐഷ സുൽത്താന. രണ്ട് വർഷമായി ബി.ജെ.പിയെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചുവെച്ച സിനിമ ജനങ്ങളുടെ പ്രതികരണം കണ്ട് മുട്ടുമടക്കി റിലീസ് ചെയ്യുകയാണെന്ന് ഐഷ പറഞ്ഞു. ഇനിയാണ് യഥാർഥ പ്രശ്‌നം തുടങ്ങുന്നതെന്നും നീതി കിട്ടുന്നതുവരെ മുന്നോട്ടുപോകുമെന്നും ഐഷ തന്റെ ഫേസ് ബുക്കിൽ കുറിച്ചു.

സിനിമയിൽ നിന്ന് കിട്ടുന്ന ലാഭത്തിന്റെ പകുതി ലക്ഷദ്വീപിലെ രോഗികളുടെ ആവശ്യങ്ങൾക്കായി ചെലവഴിക്കണമെന്ന് സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുൻപ് സമ്മതിച്ച കാര്യം ചെയ്യണമെന്നാണ് ബീനാ കാസിമിനോട് ഐഷ ആവശ്യപ്പെട്ടത്. ഈ സിനിമയിൽ അഭിനയിച്ചവർക്ക് പ്രതിഫലം കൊടുത്തിട്ടില്ല. ലക്ഷദ്വീപിന്റെ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണവരൊക്കെ.സാങ്കേതിക പ്രവർത്തകരും കുറഞ്ഞ പ്രതിഫലമേ വാങ്ങിയിട്ടുള്ളൂ. താനും പ്രൊഡക്ഷൻ കൺട്രോളറും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. തനിക്ക് ആ സിനിമയിൽ നിന്ന് ഒരു രൂപ പോലും വേണ്ടെന്നും ഐഷ ഫേസ് ബുക്കിൽ കുറിച്ചു.

ഐഷ സുൽത്താനയുടെ ഫേസ് ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്ക് വിരാമം, flush ഈ വരുന്ന 16 ന് തിയറ്ററിലേക്ക് പോലും…
എന്നാര് പറഞ്ഞു, ഇത് ബീനാ കാസിം മാത്രം തീരുമാനിച്ചാൽ മതിയോ? ഇനിയാണ് യഥാർത്ഥ പ്രശ്‌നം തുടങ്ങുന്നത്, നീതി കിട്ടുന്നത് വരെ ഞാൻ മുന്നോട്ടു പോകും? രണ്ട് വർഷമായി ബിജെപി യെ പേടിച്ച് പെട്ടിയിൽ സൂക്ഷിച്ചു വെച്ച സിനിമ
ജനങളുടെ പ്രതികരണം കണ്ട് മുട്ട് മടക്കി ഈ വരുന്ന 16 ന് റിലീസ് ചെയ്യാൻ പോവാണെന്ന് അറിഞ്ഞു… അത് കേട്ടതിൽ വളരെയധികം സന്തോഷം… എന്നാൽ
ലക്ഷദ്വീപിൽ കാലങ്ങളായി ഞങ്ങൾ ദ്വീപുകാർ അനുഭവിക്കുന്ന ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട ഹോസ്പിറ്റൽ ഫെസിലിറ്റിസുകൾ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഞാനി സിനിമ ചെയ്തത്… അത് കൊണ്ട് തന്നെ ഈ സിനിമയിൽ കൂടി ബീനാ കാസിം എന്ന പ്രൊഡ്യൂസറിന് എന്ത് ലാഭം കിട്ടിയാലും അതിന്റെ നേർ പകുതി ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്ത് കേരളത്തിൽ എത്തി കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സാ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കണം… കൊടുത്തേ പറ്റുള്ളൂ, ഈ കാര്യത്തിലൊരു തീരുമാനം നിങ്ങൾ ഉടനെ ഉണ്ടാകണം… ഇല്ലെങ്കിൽ ഈ സിനിമ പൂർണ്ണമായിട്ടും ഞങ്ങൾക്ക് വിട്ട് തരണം… ഇതൊരിക്കലും നിങ്ങളോട് ഞാൻ റിക്വസ്റ്റ് ചെയ്യുന്നതല്ല, ഇതെന്റെ അവകാശമാണ്, എന്റെ നാട്ടുകാരുടെ ആവശ്യമാണ്…
ഈ സിനിമയെ നിങ്ങൾ കൊന്ന് കളഞ്ഞില്ലേ…
ഇനി ആ ബോഡി കൊണ്ടെങ്കിലും എന്റെ നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടാവട്ടെ…??
(കിട്ടുന്ന ലാഭത്തിന്റെ നേർ പകുതി രോഗികൾക്ക് കൊടുക്കണമെന്നത് ഞാനി ഈ സിനിമ ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ ബീനാ കാസിനോട് ആവശ്യപ്പെട്ടതും അവരത് ചെയ്യാം എന്ന് സമ്മതിച്ചതുമായിരുന്നു… അത് കൊണ്ട് തന്നെയാണ് ഈ സിനിമയിൽ അഭിനയിച്ച ആര്ടിസ്റ്റ് ആർക്കും തന്നെ ക്യാഷ് കൊടുത്തിരുന്നില്ല, അവരും ദ്വീപിന്റെ ഈ ബുദ്ധിമുട്ട് നേരിൽ കണ്ടിട്ട് കൂടെ നിന്നവരാണ്, എന്റെ ടെക്‌നിഷ്യൻമ്മാരും സാലറി വളരെ കുറച്ചാണ് വർക്ക് ചെയ്തത്, ഞാനും പ്രോഡക്ഷൻ കൺഡ്രോളറും ഒരു രൂപ പോലും വാങിട്ടില്ല, ഇനി വാങ്ങുകയുമില്ല, എന്നാൽ അവർ ഞങ്ങൾക്ക് തന്ന വാക്ക് പാലിക്കണം… ഇപ്പോഴത്തെ അവരുടെ നാടകത്തിൽ പെട്ട് ഞാനത് വിടാൻ ഉദ്ദേശിക്കുന്നില്ല… അത്ര തന്നെ.