Film News

കനി നിങ്ങൾ ഉദ്ദേശിച്ച ആളല്ല, കനിയുടെ ആരുമറിയാത്ത ജീവിത കഥ,

Kani Kusruti Life Story

ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് താരത്തിന് മികച്ച നായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. അതികം മലയാള സിനിമയിൽ സജീവമല്ലാത്ത താരത്തിന് ലഭിച്ച അംഗീകാരം മലയാള സിനിമയെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അർഹതപ്പെട്ട തന്റെ സ്ഥാനം കനി നേടിയെടുത്തത്. തനിക്ക് ലഭിച്ച ഈ പുരസ്കാരം ആദ്യ നായിക റോസിക്ക് സമർപ്പിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലും മറ്റും അധികം സജീവമല്ലാത്ത താരത്തിന്റെ ജീവിതം ആരാധകർക്ക് അധികം സുപരിചിതമല്ല.

സിനിമയിലും നാടകത്തിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച കനി ആദ്യമായാണ് ഒരു മുഴനീള കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഖദീജയെന്ന കഥാപാത്രത്തെയാണ് കനി ജീവൻ നൽകി അവതരിപ്പിച്ചത്. പല വിവാദങ്ങളിലും അകപ്പെട്ടിരുന്ന കനി എന്നാൽ അതിനെതിരെ ഒന്നും പരസ്യമായി പ്രതികരിച്ചിരുന്നില്ല.  സാമൂഹ്യ പ്രവർത്തകരായ മൈത്രേയന്റെയും ഡോ എകെ ജയശ്രീയുടെയും മകളാണ് കനി കുസൃതി. ഒരു വിദേശ മാഗസിനിൽ പൂർണ നഗ്‌നയായി നിൽക്കുന്ന കനിയുടെ ചിത്രം വലിയ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. എന്റെ ശരീരം എന്റെ അവകാശം എന്ന ബോഡി പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നു കനി തന്റെ അത്തരം ചിത്രം പുറത്ത് വിട്ടത്. വലിയ വിവാദത്തിനു ഇത് വഴി തെളിയിച്ചെങ്കിലും തന്റെ നിലപാട് മാറ്റാൻ കനി ഒരുക്കം അല്ലായിരുന്നു.

പതിനെട്ടു വയസ്സായപ്പോൾ തന്റെ അച്ഛൻ തനിക്ക് നൽകിയ ഒരു കത്ത് കനി മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വീട് വിട്ടു പോകാനും, ഇഷ്ടമുള്ള വ്യക്തിയുമായി, അത് ആണായാലും പെണ്ണായാലും സങ്കരവർഗമായാലും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനു പൂർണ പിന്തുണ അറിയിക്കുന്നു എന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.  കനി കുസൃതി ആയിരുന്നു മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ചു ആദ്യമായി വെളിപ്പെടുത്തൽ നടത്തിയത്. ഒരിക്കൽ ഒരു മലയാള സിനിമയിൽ അഭിനയിക്കാൻ എഗ്രിമെന്റ് ഒപ്പിട്ട ദിവസം രാത്രീയിൽ ചിത്രത്തിന്റെ ഒരു അണിയറ പ്രവർത്തകൻ തന്നെ വിളിച്ചു മോശമായി സംസാരിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോൾ ആ ചിത്രത്തിൽ നിന്നുതന്നെ തന്നെ പുറത്താക്കിയിരുന്നുവെന്നും കനി തുറന്നു പറഞ്ഞിരുന്നു.

സിനിമയിൽ ഇത് പോലെയുള്ള മോശം അനുഭവങ്ങൾ ഒരുപാട് പെൺകുട്ടികൾക്ക് ഉണ്ടായിട്ടുണ്ടെന്നും കൂടുതലും തുടക്കക്കാർക്ക് ആണ് ഇത്തരം അനുഭവങ്ങൾ കൂടുതലായി നേരിടേണ്ടി വന്നിട്ടുള്ളതെന്നും സിനിമയിൽ അഭിനയിക്കണമെങ്കിൽ അതിന്റെ പിന്നണിപ്രവർത്തകർക്ക് വഴങ്ങികൊടുക്കേണ്ട അവസ്ഥയാണെന്നും കനി തുറന്നു പറഞ്ഞിരുന്നു.  ഇതിരെതിരെ മീറ്റു മൂവേമെന്റും, ഡബ്യുസിസി യുടെ ശക്തമായ ഇടപെടലും ഉണ്ടായതോടെ മലയാള സിനിമ മേഖലയിൽ പല ശക്തമായ മാറ്റങ്ങലും ഉണ്ടായി.

സംവിധായകനായ അനന്ത് ഗാന്ധിയോ ആണ് ജീവിത പങ്കാളി. ലിവിങ് ടുഗതർ പ്രേരിപ്പിക്കുന്ന താരവും ആനന്ദുമായി ലീവിങ് ടുഗെതരിൽ ആണ് ഇപ്പോൾ. കനിയുടെ മാതാപിതാക്കളും ലിവിങ് ടുഗതർ ആണ് നയിക്കുന്നത്. ഇനിയും ശക്തമായ ഒരുപാട് നല്ല കഥാപാത്രത്തെ അവതരിപ്പിക്കാൻ കനി കുസൃതി എന്ന അഭിനേത്രിക്ക് തീർച്ചയായും കഴിയുമെന്നാണ് ആരാധകരും പറയുന്നത്.

Trending

To Top
Don`t copy text!