‘സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി’ ; അതിജീവനത്തെപ്പറ്റി കനിഹ 

അന്യഭാഷയിൽ നിന്നെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിമാർ പണ്ട് കാലം തൊട്ടേ ഉണ്ട്. അത്തരത്തിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് കനിഹ. ഭാ​ഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. . സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും തിളങ്ങി നിൽക്കുകയാണ് കനിഹ ഇപ്പോൾ. തമിഴിൽ എതിർനീചൽ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. കുടുംബ പ്രേക്ഷകരു‍ടെ ജനപ്രിയ പരമ്പര സൺ ടിവിയിലാണ് സംപ്രേഷണം ചെയ്യുന്നത്. അതേ സമയം തന്നെ  കരിയറിൽ വിജയകരമായി മുന്നോട്ട് പോകുമ്പോഴും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ കനിഹയ്ക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ചപ്പോൾ മകനുണ്ടായിരുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങളും അമ്മ അർബുദ ബാധിത ആയതുമൊക്കെ കനിഹയെ തളർത്തി കളഞ്ഞ സംഭവമാണ്. ഇതിൽ മകന്റെ അസുഖം തന്നെ തളർത്തിയതിനെ കുറിച്ചും അവന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുമൊക്കെ കനിഹ പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. അതിന് സമാനമായ വേദനയിലൂടെയാണ് അമ്മയ്ക്ക് വയ്യാതെ ആയപ്പോഴും കനിഹ കടന്നു പോയത്. മുൻപൊരിക്കൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കനിഹ ആ നാളുകളെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു.

ആ വാക്കുകൾ വീണ്ടും  സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുകയാണ് ഇപ്പോൾ. “എന്റെ അമ്മ ഞങ്ങളോട് കാൻസർ ബോധവത്കരണത്തെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നത്. ഒരു ദിവസം സ്തനങ്ങളിൽ വേദന തോന്നുവെന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഉടനെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ അമ്മയ്ക്ക് സ്തനാർബുദമാണെന്ന് കണ്ടെത്തി. അത് എനിക്ക് ശരിക്കും ഷോക്കായി. ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം കീഴ്മേൽ മറിഞ്ഞു. വാസ്‌തവത്തിൽ, ഞങ്ങൾ അങ്ങനെ ഒന്ന് നേരിടാൻ ഒട്ടും തയ്യാറായിരുന്നില്ല. പക്ഷേ, ആ സമയത്ത് അമ്മയ്‌ക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് എനിക്ക് ആശ്വാസമായി. സത്യത്തിൽ അമ്മയും അത് പ്രതീക്ഷിച്ചിരുന്നു. കൈപിടിച്ച് എല്ലാം ശരിയാകും എന്നൊരു ആശ്വാസവാക്കാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കീമോതെറാപ്പിയും റേഡിയേഷൻ ചികിൽസയുമുൾപ്പെടെ ഒരുപാട് വേദനകളിലൂടെ അമ്മ കടന്നു പോയി. ചികിത്സയ്ക്കിടെ അമ്മ അനുഭവിക്കുന്ന വേദന കണ്ട് ഞാൻ തകർന്നുപോയി. സുരക്ഷ മുൻനിർത്തി അമ്മയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ചില പോസിറ്റീവ് കാര്യങ്ങൾ ചെയ്തുകൊണ്ട് ഞാൻ ആ സമയങ്ങളെ നേരിട്ടു.”- കനിഹ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം 1999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ സോസി ഗണേശന്റെ ശ്രദ്ധയിൽ പെടുകയും തന്റെ ചിത്രമായ ഫൈവ് സ്റ്റാർ ൽ അവസരം നൽകുകയും ചെയ്തു. ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് കന്നട ചിത്രമായ അണ്ണവരു എന്ന ചിത്രത്തിലാണ്. ഇത് തമിഴ് ചിത്രമായ ആട്ടോഗ്രാഫ് എന്ന ചിത്രത്തിന്റെ പുനർ നിർമ്മാണമായിരുന്നു. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭിച്ചത് മലയാളത്തിലാണ്. തുടക്കത്തിലേ തന്നെ മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാൻ കനിഹയ്ക്കായി. ഇടക്കാലത്ത് വിവാഹവും കുഞ്ഞിന്റെ ജനനവുമായൊക്കെയായി ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചു വരവിൽ നായിക പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ കനിഹയ്ക്ക് ലഭിക്കുകയുണ്ടായി.മലയാളത്തിൽ പഴശ്ശി രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു.  ക്രിസ്ത്യൻ ബ്രദേഴ്‌സിൽ സുരേഷ്ക ഗോപിയുടെ നായിക ആയും അഭിനയിച്ചു. അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും ജോലി കനിഹ  ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായസ്റ്റാർ വിജയ്എ സൺ ടിവി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ ശ്രിയ സരൺ സദ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.