നോ പറയാൻ പലപ്പോഴും സാധിച്ചിട്ടില്ല;മനസ്സ് തുറന്നു പറഞ്ഞ് മഹിമ നമ്പ്യാർ

അധികം ഹൈപ്പ ഒന്നുമില്ലാതെ റിലീസ് ചെയ്ത് തീയറ്ററുകൾ ഇളക്കിമറിച്ച  സിനിമയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തിയത് ആന്റണി വർ​ഗീസ്,…

അധികം ഹൈപ്പ ഒന്നുമില്ലാതെ റിലീസ് ചെയ്ത് തീയറ്ററുകൾ ഇളക്കിമറിച്ച  സിനിമയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തിയത് ആന്റണി വർ​ഗീസ്, ഷെയ്ൻ നി​ഗം, നീരജ് മാധവൻ എന്നിവരാണ്. മലയാളി പ്രേക്ഷകരെ സംബന്ധിച്ച് എല്ലാം കൊണ്ടും മികച്ച ഒരു സ്റ്റണ്ട് സിനിമയായിരുന്നു ആർ ഡി എക്സ്.  ഇടിക്കൊപ്പം തന്നെ ചിത്രത്തിലെ കഥാപത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.ചിത്രത്തിൽ ഷെയനിന്റെ പെയർ ആയ  മിനിമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മഹിമാ നമ്പ്യാർ  ആയിരുന്നു. മഹിമ നമ്പ്യാർ ഒരു മാദ്യയാമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇത്തരത്തിൽ ഏതെങ്കിലും ഒരു മാർഷ്യൽ ആർട്സ് പഠിച്ചിരിക്കണം എന്നു തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിന് മഹിമ പറഞ്ഞ കാര്യങ്ങളാണ് അവ. ഇന്നത്തെ കാലത്ത് കുട്ടികൾ മാർഷ്യൽ ആർട്സ് അറിഞ്ഞിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ് എന്നും.മാർഷ്യൽ ആർട്സ് എന്നതിൽ ഉപരി സെൽഫ് ഡിഫെൻസ് പഠിച്ചിരിക്കണം എന്നും പറയുന്നുണ്ട് മഹിമ. അതുപോലെ പ്രധാനമാണ് നോ പറയാൻ പഠിക്കുക എന്നത് എന്നും മഹിമ പറയുന്നുണ്ട്.നമുക്ക് പറ്റില്ല എന്നുണ്ടെങ്കിൽ ധൈര്യത്തോടെ നമുക്ക് അതിനോട് നോ പറയാൻ കഴിയണം. ത്ന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമായിരുന്നു നോ പറയുക എന്നത്. പക്ഷെ ഈ  അടുത്ത കാലത്തായി താനത്  ശീലിച്ചുവെന്നും മഹിമ പറയുന്നുണ്ട്.വളരെ ജെന്റിൽ ആയിട്ടുള്ള ഒരാളാണ് താനെന്നും. താൻ കാരണം ആരും വിഷമിക്കരുത് എന്ന് ചിന്തിക്കുന്ന ഒരാളാണ് എന്നും.അതിനാൽ തന്നെ ത്നി ക്ക് പലപ്പോഴും നോ പറയാൻ കഴിഞ്ഞിട്ടില്ല എന്നാണ് മഹിമ പറയുന്നത്.അത് കൊണ്ട്  എല്ലാവരും പ്രത്യേകിച്ച് പെൺകുട്ടികൾ പഠിച്ചിരിക്കേണ്ട ബേസിക് ആയ കാര്യമാണ് നോ പറയാൻ ശീലിക്കുന്നതും സെൽഫ് ഡിഫെൻസും എന്നാണ് മഹിമയുടെ അഭിപ്രയം.

അതോടോപ്പം സിനിമ മേഖല സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു ജോലി മേഖല ആണോ എന്ന ചോദ്യത്തിനും മഹിമ ഉത്തരം നൽകുന്നുണ്ട്.നമുക്ക് നമ്മുടെ എക്സ്പീരിയൻസ് വെച്ചാണല്ലോ ഒരു കാര്യത്തിന് അഭിപ്രായം പറയാൻ സാധിക്കു എന്നാണ് മഹിമ പറഞ്ഞു തുടങ്ങുന്നത്. അത്  മറ്റുള്ള ആളുകളുടെ അനുഭവത്തിൽ നിന്നും അഭിപ്രായം പറയാൻ കഴിയില്ല എന്നും.തനിക്കിതുവരെ സിനിമാ  മേഖലയിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറയുന്നുണ്ട്.തന്നോടാരും ഇതുവരെ മോശമായി പെരുമാറുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇതിനേക്കാൾ ഉപരി നമ്മൾ നോ പറയേണ്ടിടത്ത് നോ പറയണംഎന്നാണ് മഹിമ പറയുന്നത്.തനിച്ച യാത്ര ചെയ്യാൻ  തുടങ്ങിയപ്പോഴാണ് താൻ  നോ യുടെ പ്രാധാന്യം മനസ്സിലാക്കിയതും അതു പറയാനായി ശീലിച്ചതും എന്നാണ് മഹിമ പറഞ്ഞത്.അതോടൊപ്പം താൻ മാർഷ്യൽ ആർട്സ് പഠിച്ചിട്ടില്ല എന്നും സിനിമക്കായി സ്റ്റുണ്ട് മാസ്റ്റർ കാണിച്ചു തന്നതേ ചെയ്തിട്ടുള്ളൂ എന്നും മഹിമ പറഞ്ഞു. കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തിയായി അരങ്ങേറ്റം കുറിച്ച മഹിമയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോ പിക്ക ആനത്തിൽ ഒന്ന്.ചിത്രം  അടുത്ത മാസം റിലീസ് ചെയ്യും.ചന്ദ്രമുഖി 2,റിഥം, നാട് എന്നിങ്ങനെ ഒരുപിടി അന്യഭാഷാ ചിത്രങ്ങളാണുള്ളത്.  മലയാളത്തിൽ വേറെ സിനിമകൾ ഒന്നും തല്ക്കാലം ഇല്ല. ആര്ഡിഎക്സിന് മുന്നേ  റിലീസ് ചെയ്തത് വാലാട്ടിയാണ്.