അടുത്തിടെയിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മമ്മൂട്ടി നായകനായ ‘കണ്ണൂര്‍ സ്ക്വാഡ്’. മലയാളത്തിലെ നൂറ് കോടി ചിത്രങ്ങളിലൊന്നായിരിക്കുകയാണ് നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്ക്വാഡ്’. റോബി വര്‍ഗീസിന്റെ സഹോദരന് റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്, മനോജ് കെ.യു. തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സുഷിന് ശ്യാമിന്റെതായിരുന്നു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് തിയറ്ററില്‍ എത്തിയത്. ജോര്‍ജ് മാര്ട്ടിന് എന്ന എഎസ്ഐ ആയാണ് കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം നവംബര്‍ 17 മുതല്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുകയാണ്. റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിലെത്തിയത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.
പോലീസില്‍ ഉണ്ടായ യഥാര്‍ഥ കണ്ണൂര്‍ സ്ക്വാഡിന്റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിരുന്നത്. നിരവധി പൊലീസ് വേഷങ്ങള്‍ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ അതില്‍ നിന്നെല്ലാം വേറിട്ട പ്രകടനമായിരുന്നു കണ്ണൂര്‍ സ്ക്വാഡിലേത്. എഎസ്ഐ ജോര്‍ജും സംഘവും ഒരു പ്രതിയെ പിടിക്കാന്‍ ഉത്തരേന്ത്യയിലേക്ക് നടത്തുന്ന സഞ്ചാരവും അവിടെ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിതത്വങ്ങളുമാണ് ചിത്രം പറയുന്നത്.
Kannur Squad: The Mega Squad – Streaming Exclusively on Disney+ Hotstar from November 17th.@mammukka @_AajKaArjun_#KannurSquad #DisneyPlusHotstar #MalayalamMovie #Investigation #Thriller #Mammootty #ComingSoon #DisneyPlusHotstarMalayalam pic.twitter.com/4SmcllpmrC
— DisneyPlus Hotstar Malayalam (@DisneyplusHSMal) November 9, 2023