കാത്തിരിപ്പിന് വിരാമം; പൃഥ്വിരാജിന്റെ കാപ്പ പ്രദർശനത്തിനെത്തുന്നു!!!

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രമായ കാപ്പ പ്രദർശനത്തിനെത്തുന്നു. ഈ വരുന്ന ക്രിസ്മസ് റിലീസായി സിനിമ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2022…

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ ചിത്രമായ കാപ്പ പ്രദർശനത്തിനെത്തുന്നു. ഈ വരുന്ന ക്രിസ്മസ് റിലീസായി സിനിമ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2022 ക്രിസ്മസ് ചിത്രമായി കാപ്പയെത്തും എത്തുമെന്ന് ഇ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുവയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്.


അപർണ ബാലമുരളിയാണ് സിനിമയിലെ നായിക. ആദ്യമായാണ് അപർണ പൃഥ്വിരാജിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ആസിഫ് അലിയും, അന്ന ബെന്നും പ്രധാനവേഷത്തിൽ എത്തുന്നു.ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്.

കൊട്ട മധു എന്ന കഥാപാത്രമായാണ് കാപ്പയിൽ പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജിന്റെ ലുക്കും കൊട്ടമധു എന്ന പേരും നേരത്തെ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടിയിരുന്നു. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിൽ കഥാപാത്രമായി എത്തുന്നുണ്ട്.ദിലീഷ് നായർ ,ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലുമാണ് കാപ്പ നിർമിക്കുന്നത്
.