ലാലേട്ടന്റെ ഐഡിയ, അതൊരു  ചിരി മത്സരം! വൈറൽ ചിത്രത്തെ കുറിച്ച് ബാബു രാജ് 

മോഹൻലാൽ, ബാബുരാജ്, രചന നാരായണൻകുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, സുധീ കരമന  തുടങ്ങിയ താരങ്ങൾ ഒരുമിച്ചുള്ള ഒരു ചിരി ചിത്രം സോഷ്യൽ മീഡിയിൽ  വൈറൽ ആയി വന്നിരുന്നു, എന്നാൽ ഈ ചിത്രത്തിന്റെ…

മോഹൻലാൽ, ബാബുരാജ്, രചന നാരായണൻകുട്ടി, ഇടവേള ബാബു, സിദ്ദിഖ്, ശ്വേതാ മേനോൻ, സുധീ കരമന  തുടങ്ങിയ താരങ്ങൾ ഒരുമിച്ചുള്ള ഒരു ചിരി ചിത്രം സോഷ്യൽ മീഡിയിൽ  വൈറൽ ആയി വന്നിരുന്നു, എന്നാൽ ഈ ചിത്രത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബാബു രാജ്. താരങ്ങളുടെ ഈ ചിരി കണ്ടു നിരവധിപേർ കമെന്റുമായി എത്തിയിരുന്നു എന്താണ് ഇങ്ങനെ ചിരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട്.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി കഴിഞ്ഞുള്ള ഒരു സ്ഥിരം ഫോട്ടോ ആണിത്. ഈ പ്രാവശ്യം എല്ലാവരും ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രമാകട്ടെ എന്ന് വിചാരിച്ചു, എല്ലാവരും മനസു തുറന്നു ചിരിച്ചുകൊള്ളൂ എന്ന് ലാലേട്ടന്റെ ഐഡിയ ആണ്. ചിരിച്ചു തുടങ്ങിയപ്പോൾ അത് ഒരു പൊട്ടിച്ചിരി ആയി മാറി ബാബു രാജ് പറയുന്നു.

അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മറ്റി കഴിഞ്ഞുള്ള ഒരു ചിത്രം, എല്ലാപ്രാവശ്യവും ഞങ്ങൾ ഒരുമിച്ചു ചിത്രം എടുക്കാറുണ്ട്, ഈ പ്രാവശ്യം ഒരു വെറൈറ്റി ആകട്ടെ,എലാവരും മനസു തുറന്നു ചിരിച്ചു കൊള്ളൂ, ഒരു ചിരി മത്സരം തന്നെയാകട്ടെ  എന്ന് ലാലേട്ടൻ ആണ് നിർദേശം നൽകിയത്, ആദ്യം ചിരി എന്നാൽ അത് വലിയ ഒരു പൊട്ടിച്ചിരിയായി മാറി ബാബുരാജ് പറയുന്നു.