Tuesday, February 7, 2023
HomeFilm Newsപൃഥ്വിരാജ് ചിത്രം കാപ്പയുടെ ട്രെയ്‌ലർ ഇന്നെത്തും

പൃഥ്വിരാജ് ചിത്രം കാപ്പയുടെ ട്രെയ്‌ലർ ഇന്നെത്തും

പൃഥ്വിരാജ് സുകുമാരൻ കൊട്ട മധുവായി എത്തുന്ന ഷാജി കൈലാസ് ചിത്രമാണ് കാപ്പ. ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കന്നത്.ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബർ 22 ന് പ്രദർശനത്തിനെത്തും.തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ കഥയാണ് സിനിമ പറയുന്നത്.

ചിത്രത്തിൽ നായികയാവുന്നത് അപർണ ബാലമുരളിയാണ്. ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് കാപ്പയിൽ മറ്റ് പ്രധാന താരങ്ങൾ.പൃഥ്വിരാജിന്റെ ക്യാരക്ടറിന്റെ പേര് കൊട്ട മധു എന്നാണ്.തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റർ ലീഡറാണ് കൊട്ട മധു. കറുത്ത കുറി തൊട്ട് ഗംഭിര ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജി ആർ ഇന്ദുഗോപൻ തന്നെയാണ്.

സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ജിനു വി ഏബ്രഹാം, ദിലീഷ് നായർ ,ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐഫ്ഫ്കെ റൈറ്റേഴ്‌സ് യൂണിയൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. മനോജ് പരമഹംസ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകുന്നത്‌

Related News