നടി കേറ്റ് വിന്‍സ്ലെറ്റിന് ചിത്രീകരണത്തിനിടെ പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ക്രൊയേഷ്യയില്‍ ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ തെന്നി വീഴുകയായിരുന്നു നടി. താരത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക്…

ക്രൊയേഷ്യയില്‍ ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ചിത്രീകരണത്തിനിടെ തെന്നി വീഴുകയായിരുന്നു നടി. താരത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിന്‍ കവര്‍ മോഡലും ഫോട്ടോഗ്രാഫറുമായിരുന്ന ലീ മില്ലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ടൈറ്റില്‍ റോളിലാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാനാണ് നടിയുള്‍പ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.