അനൂഷ്കയ്ക്ക് പിന്നാലെ മറ്റൊരു തെന്നിന്ത്യൻ സൂപ്പർ താരം കൂടി; വമ്പൻ സ്വീകരണമൊരുക്കി ‘കത്തനാർ’ ടീം

മലയാളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കത്തനാർ’. തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോൾ…

മലയാളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കത്തനാർ’. തെന്നിന്ത്യൻ സൂപ്പർ നായിക അനുഷ്‌ക ഷെട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും എത്തിയിരിക്കുകയാണ്. 2011ൽ റിലീസ് ചെയ്ത ‘ഉറുമി’ക്ക് ശേഷം പ്രഭുദേവ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് കത്തനാർ.

ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ത്രിഡിയിലാണ് ഒരുങ്ങുന്നത്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ചിത്രം ഒരുക്കുന്നത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മാണം. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോട്ടയം രമേശ്, വിനീത്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2024ൽ റിലീസ് ചെയ്യും. രചന: ആർ രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.