ട്രാക്ക് മാറ്റിപ്പിടിച്ച് ലാലേട്ടൻ! ആരാധകർ വലിയ സന്തോഷത്തിൽ; യുവ സംവിധായകനിൽ ഒത്തിരി പ്രതീക്ഷകൾ

രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയുടെ പുതിയ സിനിമ അനൗൺസ് ചെയ്തു. അനൗൺസ്മെന്റ് പോസ്റ്റർ സംവിധായകൻ തരുൺ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു എന്നുള്ളാണ് ഏറ്റവും വലിയ…

രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയുടെ പുതിയ സിനിമ അനൗൺസ് ചെയ്തു. അനൗൺസ്മെന്റ് പോസ്റ്റർ സംവിധായകൻ തരുൺ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു എന്നുള്ളാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാലിന്റെ 360-ാമത്തെ സിനിമ കൂടിയാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെയാണ് തരുൺ മൂർത്തി ശ്രദ്ധേയനാകുന്നത്. വ്യത്യസ്തമായ രീതിയിൽ രണ്ട് ചിത്രങ്ങളും അണിയിച്ചൊരുക്കാൻ തരുണിന് സാധിച്ചിരുന്നു. മോഹൻലാലിനെ വെച്ച്‌ സിനിമ എടുക്കാൻ തയാറെടുക്കുകയാണെന്ന് തരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശീലങ്ങൾ മാറ്റി യുവ സംവിധായകർക്കൊപ്പം മോഹൻലാൽ എത്തുമ്പോൾ ആരാധകർക്കും ആവേശമാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.