അമ്മായിഅപ്പനെ ഏട്ടാ എന്ന് വിളിക്കാമോ, മോഹന്‍ലാലിനോട് പ്രണവിനെ കെട്ടിച്ച് തരാന്‍ പറഞ്ഞ ആരാധികയ്ക്ക് കിടുക്കന്‍ മറുപടി

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മരയ്ക്കാര്‍ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇപ്പോഴിതാ ചിത്രത്തിന് മികച്ച അഭിപ്രായമാണ് വന്നുകൊണ്ടിരക്കുന്നത്. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍ മോഹന്‍ലാല്‍, ഹരീഷ് പേരടി, പ്രഭു പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ ആയിരുന്നു ചിത്രത്തില്‍ അണിനിരന്നത്.

പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
നമ്മള്‍ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിന് പിന്നില്‍ ജീവത്യാഗം ചെയ്ത അനേകം വലിയ മനുഷ്യരുണ്ടെന്ന ചരിത്രമാണ് മരക്കാര്‍ അറബിക്കടലിന്റ സിംഹം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
മോഹന്‍ലാലിന്റെ ലൈവിനേക്കാള്‍ ശ്രദ്ധ നേടിയത് ഇടയ്ക്ക് വന്ന ഒരു ആരാധികയുടെ കമന്റായിരുന്നു.
ലാലേട്ടാ പ്രണവേട്ടനെ കെട്ടിച്ചു താ എന്നാണ് വൈഷ്ണവി എന്ന ആരാധിക കമന്റ് ചെയ്തത് .

കമന്റ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ രസകരമായ മറുപടികള്‍ കൊണ്ട് കമന്റ ബോക്‌സ് നിറയുകയായിരുന്നു. അമ്മായിഅച്ചനെ ചേട്ടാ എന്ന് വിളിച്ചത് ഒട്ടും ശരിയായില്ല എന്നതുള്‍പ്പെടെ നിരവധി രസകരമായ കമന്റുകള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്.

 

 

 

Geethu