നമുക്ക് ഈ സീൻ നാളെ എടുത്താലോ എന്ന് സത്യൻ മാഷ് എന്നോട് ചോദിച്ചു

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നില്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. അടുത്തിടെ താരം ഒരു പരുപാടിയിൽ എത്തിയപ്പോൾ തന്റ മകൾക്ക് തന്നോടുള്ള പരാതിയെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങൾ…

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നില്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. അടുത്തിടെ താരം ഒരു പരുപാടിയിൽ എത്തിയപ്പോൾ തന്റ മകൾക്ക് തന്നോടുള്ള പരാതിയെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചും കവിയൂർ പൊന്നമ്മ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ‘അമ്മ തന്നെ നോക്കിയിട്ടില്ല എന്നാണ് മകൾ പറഞ്ഞത്. ഇതിനു കഷ്ട്ടം എന്ന് പറഞ്ഞാണ് കവിയൂർ പൊന്നമ്മ പ്രതികരിച്ചത്. ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു. എന്നെകൊണ്ട് നോക്കാവുന്നതിന്റെ പരമാവധി ഞാൻനോക്കിയിട്ടുണ്ട്, കൊടുക്കാവുന്നതിന്റെ പരമാവധി ഞാൻ കൊടുത്തിട്ടുണ്ട്. എന്നാലും തന്നില്ല എന്ന് മാത്രമേ പറയു എന്നും, ആള് ചെറുപ്പം മുതൽ അങ്ങനെ ആയിരുന്നു എന്നും ഇപ്പോഴും അതേ സ്വഭാവം തന്നെയാണ് എന്നും ആണ് കവിയൂർ പൊന്നമ്മ പറയുന്നത്.

cropped-Kaviyoor-Ponnamma1.jpg

നോക്കിയിട്ടില്ല എന്ന് പറയുന്നതിൽ കുറച്ച് സത്യം ഉണ്ടെന്നും അവൾക്ക് എട്ടു മാസം പ്രായം ആയപ്പോൾ മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങിയിരുന്നു എന്നും ജീവിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോകേണ്ടിയിരുന്ന അവസ്ഥ ആയിരുന്നു എന്നും അത് കൊണ്ട് കുഞ്ഞായിരുന്നപ്പോൾ അവൾക്കൊപ്പം അധികം സമയം ചിലവഴിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നുമാണ് കവിയൂർ പൊന്നമ്മ പറയുന്നത്. അന്നും ഞാൻ സമയം ഉള്ളപ്പോഴൊക്കെ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിച്ചിരുന്നു എന്നും അന്നും അവൾ പരാതിക്കാരിയാണ്, ഇന്നും അവൾ പരാതിക്കാരിയാണ് എന്നും താരം പറയുന്നു. ഞാൻ കുടുംബം നോക്കാനുള്ള ഓട്ടത്തിൽ എനിക്കും പലതും നഷ്ട്ടപ്പെടുത്തേണ്ടി വന്ന്. എന്നാൽ എനിക്ക് സ്നേഹമില്ല എന്ന് പറഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്നാണ് താരം പറയുന്നത്.

kaviyoor ponnamma

ഒരിക്കൽ താൻ ഷൂട്ടിന് പോയപ്പോൾ ഞാനും സത്യൻ മാഷുമായുള്ള ഒരു രംഗം ആണ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു കന്നഡ പയ്യൻ ആണ് അന്ന് സിനിമയുടെ ഡയറക്ടർ. ഞാനും സത്യൻ മാഷും ഒരു കട്ടിലിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്നതാണ് രംഗം. എന്നാൽ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് സംവിധായകൻ വന്നു സത്യൻ മാഷിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അപ്പോൾ സത്യൻ മാഷ് എന്നോട് പറഞ്ഞു പൊന്നി, നമുക്ക് ഈ രംഗം നാളെ ഷൂട്ട് ചെയ്യാമെന്നു. ഞാൻ ഒരു പട്ടു സാരിയായിരുന്നു ഉടുത്തിരുന്നത്. അത് കഴിഞ്ഞു ഞാൻ സാരി മാറ്റാൻ ചെന്നപ്പോൾ എന്റെ ബ്ലൗസ് മുഴുവൻ മുലപ്പാൽ വീണു നനഞ്ഞിരുന്നു എന്നുമാണ് കവിയൂർ പൊന്നമ്മ പറയുന്നത്.