ഞങ്ങളെക്കാളേറെ ഞങ്ങൾ ഒന്നാകണമെന്ന് ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്, കാവ്യ മാധവൻ

വർഷങ്ങൾ നീണ്ടു നിന്ന ഗോസിപ്പുകൾക്ക് ഒടുവിൽ ആണ് കാവ്യ മാധവനും ദിലീപും വിവാഹിതർ ആകുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡികൾ ആയിരുന്നു കാവ്യയും ദിലീപും. അത് കൊണ്ട് തന്നെ വർഷങ്ങൾ കൊണ്ട്…

വർഷങ്ങൾ നീണ്ടു നിന്ന ഗോസിപ്പുകൾക്ക് ഒടുവിൽ ആണ് കാവ്യ മാധവനും ദിലീപും വിവാഹിതർ ആകുന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡികൾ ആയിരുന്നു കാവ്യയും ദിലീപും. അത് കൊണ്ട് തന്നെ വർഷങ്ങൾ കൊണ്ട് ഇവരുടെ പേരുകൾ ചേർത്ത് ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ദിലീപ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനും ആണെന്ന കാര്യം പലപ്പോഴും ഇത്തരത്തിൽ ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ മറന്നു പോയിരുന്നു. എന്നിരുന്നാലും ഇരുവരും ഒന്നിച്ചെത്തുന്ന സിനിമകൾ എല്ലാം വലിയ വിജയം തന്നെ ആയിരുന്നു. ദിലീപും മഞ്ജു വാര്യയും തമ്മിൽ വിവാഹ മോചിതർ ആയപ്പോഴും അതിന്റെ കാരണം കാവ്യ മാധവൻ ആണെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം ഒടുവിൽ ആണ് കാവ്യയും ദിലീപും തമ്മിൽ വിവാഹിതർ ആകുന്നത്.

താൻ കാരണം ജീവിതത്തിൽ പഴി കേൾക്കേണ്ടി വന്ന പെൺകുട്ടിയെ താൻ വിവാഹം കഴിക്കുന്നു എന്നാണ് ദിലീപ് വിവാഹ ദിവസം പറഞ്ഞത്. മകൾ മീനാക്ഷിയുടെ വാക്കുകൾ കൂടി കണക്കിലെടുത്താണ് ഇങ്ങനെ ഒരു തീരുമാനം താൻ എടുത്തത് എന്നും ദിലീപ് പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തോടെ വലിയ തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ഇരുവരും നേരിട്ടത്. ദിലീപും മഞ്ജുവും വേർപിരിയാൻ കാരണം കാവ്യ തന്നെ ആയിരുന്നു എന്ന് പലരും അടിവര ഇട്ടു പറയാനും തുടങ്ങി. എന്നാൽ അതിനോട് ഒന്നും ഒരിക്കൽ പോലും ദിലീപോ കാവ്യയോ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ കാവ്യ മാധവൻ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

താൻ സിനിമയിലേക്ക് എത്തിയില്ലായിരുന്നു എങ്കിൽ നീലേശ്വരത്ത് ഏതെങ്കിലും ഗ്രാമപ്രദേശത്തെ ആരെയെങ്കിലും വിവാഹം കഴിച്ചു ഭർത്താവും മക്കളുമായി കഴിഞ്ഞേനെ. ഒരു സാധാരണ വീട്ടമ്മയായിട്ട് താൻ കഴിയേണ്ടി വന്നേനെ. സിനിമയിൽ വന്നതോടെയാണ് തന്റെ ജീവിതം മാറിയത്. സിനിമയിലേക്ക് എത്തിയതിന് ശേഷം ഞാൻ അർഹിക്കുന്നതിലും അപ്പുറം കാര്യങ്ങൾ ആണ് എന്നിക്ക് കിട്ടിയത്. ചിലർ ആദ്യം മലയാളത്തിൽ അഭിനയിച്ചിട്ട് പിന്നീട് തമിഴിലേക്ക് ഒക്കെ പോകും. എന്നാൽ ഞാൻ അത് ആഗ്രഹിച്ചിരുന്നില്ല. അത് പോലെ തന്നെ ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളെക്കാൾ ഏറെ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിക്കുന്നവർ ആണെന്നും വിവാഹ ശേഷം ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞു.