ഇവളെ പേടിച്ച്..! അനശ്വരയുടെ ചിത്രത്തിന് അമ്മയുടെ കിടിലൻ കമന്റ്; ഏറ്റെടുത്ത് ആരാധകർ

ഉദാഹരണം സുജാതയിലൂടെയും തണ്ണീർമത്തൻ ദിനങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജൻ. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നിരവധി തവണ താരം ട്രോൾ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ…

ഉദാഹരണം സുജാതയിലൂടെയും തണ്ണീർമത്തൻ ദിനങ്ങളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് അനശ്വര രാജൻ. സാമൂഹ്യ മാധ്യമങ്ങളിൽ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നിരവധി തവണ താരം ട്രോൾ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ സ്വന്തം അമ്മ തന്നെ താരത്തെ ട്രോൾ ചെയ്ത് എത്തിയത് ആരാധകരെ രസിപ്പിച്ചിട്ടുണ്ട്. സാരിയുടുത്ത മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തിയത്. ഒപ്പം വൈറലായത് അനശ്വരയുടെ അമ്മ ഉഷ രാജന്റെ കമന്റാണ്.

‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന ക്യാപ്ഷനോടെയാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. സാരിയോടുള്ള പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു അവ. അതിനു അമ്മയുടെ മറുപടിയായിരുന്നു കൗതുകകരം. ‘‘ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാൻ പറ്റാതെയായല്ലോ’’–ഇതായിരുന്നു ഉഷ രാജന്റെ കമന്റ്. അതിവേ​ഗം ഈ കമന്റ് വൈറലായി മാറുകയും ചെയ്തു.

അതേസമയം, മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് മുൻനിര നായികാ പദവിയിലേക്ക് അനശ്വര എത്തിക്കഴിഞ്ഞു. യാരിയാൻ 2 എന്ന ഹിന്ദി ചിത്രമാണ് അനശ്വരയുടെതായി അവസാനം പുറത്ത് വന്നത്. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കായ സിനിമയിൽ പാർവതി തിരുവോത്ത് അവതരിപ്പിച്ച കഥാപാത്രമായാണ് യാരിയാൻ 2വിൽ അനശ്വര എത്തിയത്. ജയറാം നായകനാകുന്ന എബ്രഹാം ഓസ്‌ലർ ആണ് നടിയുടെ പുതിയ ചിത്രം.