ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന വീട് ആയിരുന്നു താൽപ്പര്യം, കാവ്യ മാധവൻ

കാവ്യ മാധവന്റെ പഴയകാല അഭിമുഖങ്ങൾ ഒക്കെ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആയി വരാറുണ്ട്. ഇത്തരത്തിൽ കാവ്യയുടെ അഭിമുഖത്തിന്റെ വിഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു…

കാവ്യ മാധവന്റെ പഴയകാല അഭിമുഖങ്ങൾ ഒക്കെ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ആയി വരാറുണ്ട്. ഇത്തരത്തിൽ കാവ്യയുടെ അഭിമുഖത്തിന്റെ വിഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോൾ പതിവാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ തന്റെ വീടിനെ കുറിച്ചുള്ള സങ്കൽപ്പം കാവ്യ പറയുന്ന ഒരു വീഡിയോ ആണ് വീണ്ടും സോഷ്യൽ നേടിയിൽ വൈറൽ ആയിരിക്കുന്നത്. വീടിനെ കുറിച്ചുള്ള സംസാരം വന്നപ്പോൾ ആണ് തന്റെ സങ്കൽപ്പത്തിലെ വീട് എങ്ങനെ ആയിരിക്കണം എന്ന് കാവ്യ തുറന്ന് പറയുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, എന്റെ സങ്കല്പത്തിലെ വീട് വളരെ ചെറുത് ആണ്. രണ്ടു നിലയുള്ള വീട് ഒന്നും ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല.

 

 

എന്റെ സങ്കൽപ്പത്തിൽ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു വീടാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നെളളം മാറി ഗ്രാമത്തിൽ ഒരുപാട് മുറ്റം ഉള്ള ഒരു വീട് വേണം എന്നാണ് ആഗ്രഹിച്ചത്. എന്നാൽ ഒരുപാട് വലിയ ഒരു വീട് ഒന്നുമല്ല വേണ്ടത്, കുറച്ച് അധികം വസ്തുവിൽ ഒരു കൊച്ച് വീട്. നാളെ ജോലി കാരെ ഒന്നും കിട്ടിയില്ലെങ്കിലും നമുക്ക് ഒറ്റയ്ക്കു മാനേജ് ചെയ്യാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നിലയിൽ ഉള്ള ഒരു വീട് ആണ് തന്റെ സ്വപ്ന ഭവനം എന്നും കൈവരി ഒക്കെ ആ വീട്ടിൽ വേണമെന്നും മഴ പെയ്യുമ്പോൾ ഈ കൈവരിയിൽ ഇരുന്നു മഴ ആസ്വദിക്കാൻ നല്ല രസമായിരിക്കണം എന്നുമാണ് കാവ്യ പറയുന്നത്.

അതെ സമയം ഇത്ര ചെറിയ സങ്കൽപ്പം ഉള്ള കാവ്യ ഇപ്പോൾ താമസിക്കുന്നത് ദിലീപിന്റെ അത്യാഢംബര വീട്ടിൽ ആണെന്ന് പ്രേക്ഷകർ പറയുന്നത്. ആലുവയിലെ ദിലീപിന്റെ വീടിന്റെ വില കോടികൾ ആണ്. ദിലീപ് ഒരുപാട് ആഗ്രഹിച്ച് വാങ്ങിയ വീടാണ് അത്. എന്നാൽ ഇപ്പോൾ കാവ്യ ദിലീപിനും കുട്ടികൾക്കും ഒപ്പം ചെന്നൈയിൽ ആണ് താമസിക്കുന്നത്. കാവ്യയുടേതായി വരുന്ന ഫോട്ടോകളും വിഡിയോകളും ഒക്കെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.