എന്റെ ജീവിതത്തിലെ രണ്ടു പ്രധാന വ്യക്തികൾ ആണ് ദിലീപേട്ടനും മഞ്ജു ചേച്ചിയും

മലയാള സിനിമ ഇൻഡസ്ട്രിയിൽ വർഷങ്ങൾ കൊണ്ട് പ്രചരിച്ചിരുന്ന ഒരു ഗോസിപ്പ് ആയിരുന്നു ദിലീപും കാവ്യ മാധവനും തമ്മിൽ പ്രണയത്തിൽആണെന്നുള്ളത്. അതും ദിലീപ് മഞ്ജുവുമായി വിവാഹ ജീവിതം നയിക്കുന്ന സമയത്ത് ആണ് ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ…

മലയാള സിനിമ ഇൻഡസ്ട്രിയിൽ വർഷങ്ങൾ കൊണ്ട് പ്രചരിച്ചിരുന്ന ഒരു ഗോസിപ്പ് ആയിരുന്നു ദിലീപും കാവ്യ മാധവനും തമ്മിൽ പ്രണയത്തിൽആണെന്നുള്ളത്. അതും ദിലീപ് മഞ്ജുവുമായി വിവാഹ ജീവിതം നയിക്കുന്ന സമയത്ത് ആണ് ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ എല്ലാം പ്രചരിച്ചത്. ദിലീപും കാവ്യയും പ്രണയത്തിൽ ആണെന്നും ഇവരുടെ പ്രണയം കയ്യോടെ പൊക്കിയ മഞ്ജു ആത്മ ഹത്യയ്ക്ക് ശ്രമിച്ചു എന്നുമൊക്കെയുള്ള ഒരുപാട് കഥകൾ പ്രചരിച്ചിരുന്നു. കാവ്യയും ദിലീപും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഇത്തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ കാരണം. അതായത് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകൾ എല്ലാം വിജയിച്ചതോടെയാണ് ഭാഗ്യ ജോഡികൾ എന്ന പേര് ഇവർക്ക് ലഭിച്ചത്.

കാവ്യ മാധവൻ വിവാഹിത ആയതോടെ ഈ ഗോസിപ്പുകൾക് ഒക്കെ താൽക്കാലികമായി അവസാനം ആയെങ്കിലും ആദ്യ വിവാഹം പരാചയമായതോടെ വീണ്ടും ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. കാവ്യയുടെ ആദ്യ വിവാഹം പരാചയപ്പെടാൻ കാരണം ദിലീപ് ആണെന്നുള്ള തരത്തിൽ ഗോസിപ്പുകൾ വീണ്ടും പ്രചരിച്ചു. ഈ സമയത്ത് തന്നെ വിവാഹ മോചനത്തിന് വേണ്ടി മഞ്ജുവും ദിലീപും കേസും ഫൈൽ ചെയ്തതോടെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന് ആരാധകർ വീണ്ടും ഉറപ്പിക്കുമായിരുന്നു. എന്നാൽ താരങ്ങൾ ഈ വാർത്തകൾക്ക് അധികം പ്രതികരിച്ചില്ല എന്നതാണ് സത്യം.

ഇപ്പോഴിത ഒരിക്കൽ ഈ ഗോസിപ്പുകൾക് എതിരെ കാവ്യ മാധവൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്. ദിലീപേട്ടൻ അല്ല എന്റെ വിവാഹ ജീവിതം പരാചയപ്പെടാനുള്ള കാരണമെന്നും മഞ്ജു ചേച്ചിക്കും ദിലീപേട്ടനും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത് എന്നും കാവ്യ പറഞ്ഞു. ഇവർ രണ്ടു പേരും എന്റെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയവരെ ആണെന്നും എന്റെ സങ്കടങ്ങൾ എല്ലാം ഇവരോട് രണ്ടു പേരോടും ആണ് ഞാൻ തുറന്നു പറയാറുള്ളത് എന്നുമാണ് അന്ന് കാവ്യ പറഞ്ഞത്.