‘പല ചവർ സിനിമകളും തീയേറ്ററിൽ പോയി കണ്ടെങ്കിലും വിചിത്രം മിസ്സ്‌ ആക്കി കളഞ്ഞല്ലോ എന്ന നഷ്ടബോധം’

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ വിചിത്രത്തിന് സമ്മിശ്ര പ്രതികരങ്ങളാണ് ലഭിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആണ് ചിത്രം. പേരു കൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ വിചിത്രം’ അച്ചു വിജയനാണ് സംവിധാനം ചെയ്യുന്നത്. ഭീതിയുടെ…

ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തിലെത്തിയ വിചിത്രത്തിന് സമ്മിശ്ര പ്രതികരങ്ങളാണ് ലഭിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആണ് ചിത്രം. പേരു കൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ വിചിത്രം’ അച്ചു വിജയനാണ് സംവിധാനം ചെയ്യുന്നത്. ഭീതിയുടെ ഒരു പുത്തന്‍ കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീര്‍ത്തും വ്യത്യസ്ഥമായ ഒരു ചിത്രമാണ് ‘വിചിത്രം’. ഷൈന്‍ ടോം ചാക്കോ, കനി കുസൃതി തുടങ്ങി ചിത്രത്തിലെ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പല ചവര്‍ സിനിമകളും തീയേറ്ററില്‍ പോയി കണ്ടെങ്കിലും വിചിത്രം മിസ്സ് ആക്കി കളഞ്ഞല്ലോ എന്ന നഷ്ടബോധമെന്നാണ് കാവ്യ ഭുവനേന്ദ്രന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആമസോണില്‍ നിന്നും വിചിത്രം എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് നഷ്ടബോധമായിരുന്നു.. പല ചവര്‍ സിനിമകളും തീയേറ്ററില്‍ പോയി കണ്ടെങ്കിലും വിചിത്രം മിസ്സ് ആക്കി കളഞ്ഞല്ലോ എന്ന നഷ്ടബോധം..
മലയാള സിനിമയില്‍ പല ജേണറുകളില്‍ നിന്നും നല്ല നല്ല സിനിമകള്‍ ഇറങ്ങുന്നുണ്ട് എങ്കിലും നല്ല ക്വാളിറ്റിയുള്ള ഹൊറര്‍ സിനിമകള്‍ക്ക് മലയാളത്തില്‍ ഇന്നും ക്ഷാമമാണ്… ആ ക്ഷാമത്തിന് ഏറെക്കുറേ ഒരു പരിഹരമാണ് വിചിത്രം
ഒരു അമ്മയും അവരുടെ അഞ്ച് മക്കളുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
അവരുടെ കുടുംബത്തിലെ ചില സംഭവങ്ങളെ തുടര്‍ന്ന് അവര്‍ അവരുടെ കുടുംബ വീട്ടിലേക്ക് താമസം മാറ്റുന്നു.
അതോടെ അവിടെ പ്രശ്‌നങ്ങളും ആരംഭിക്കുന്നു.. അവിടെ നടക്കുന്ന മിസ്റ്റീരിയസായ സംഭവങ്ങള്‍ നല്ലൊരു സീറ്റ് എഡ്ജ് സിനിമാനുഭവം തരുന്നുണ്ട്..
ഒട്ടും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്ന കഥാഗതിയും കിടിലന്‍ മേക്കിങ്ങും ഹോറര്‍ എലമെന്റ്‌സും സിനിമയെ മലയാളത്തിലെ അടുത്തിടെയിറങ്ങിയ മികച്ച ഹൊറര്‍ സിനിമയാക്കി മാറ്റുന്നു.
കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും കണ്ടു നോക്കണം… വിചിത്രം, വിചിത്രമായൊരു അനുഭവം തന്നെ സമ്മാനിക്കും ??

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്ത്ത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍.