മഞ്ജുവിന് മാത്രമായി പദ്മാസരോവരത്തിൽ ഒരു മുറി ഉണ്ടായിരുന്നു

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു മഞ്ജു ദിലീപുമായി പ്രണയത്തിൽ ആകുന്നതും ഇരുവരും വിവാഹം കഴിച്ചതും. വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്ന് വിട്ട് നിന്നത് മഞ്ജുവിന്റെ ആരാധകർക്ക്…

നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു മഞ്ജു ദിലീപുമായി പ്രണയത്തിൽ ആകുന്നതും ഇരുവരും വിവാഹം കഴിച്ചതും. വിവാഹത്തോടെ മഞ്ജു സിനിമയിൽ നിന്ന് വിട്ട് നിന്നത് മഞ്ജുവിന്റെ ആരാധകർക്ക് വലിയ ഒരു നിരാശ തന്നെയാണ് നൽകിയത്. എന്നാൽ വിവാഹം കഴിഞ്ഞു ഒരു മകൾ കൂടി ജനിച്ചതോടെ മഞ്ജു പൂർണ്ണമായും സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. നീണ്ട പതിനാലു വർഷങ്ങൾ ആണ് മഞ്ജു വാര്യർ അഭിനയത്തിന് ഇടവേള എടുക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ പല ഗോസിപ്പുകളും മഞ്ജുവിന്റെയും ദിലീപിന്റെയും ദാമ്പത്യ ജീവിതത്തിനെ കുറിച്ച് വന്നിരുന്നു.

വിവാഹിതനായ ദിലീപിന്റെ പേരിനൊപ്പം കാവ്യ മാധവന്റെ പേര് കൂടി ചേർത്ത് ഗോസിപ്പുകൾ ഈ കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമായിരുന്നു എന്നാണ് ഇവരുടെ ആരാധകർ കരുതിയത്. എന്നാൽ അധികം വൈകാതെ തന്നെ മഞ്ജുവും ദിലീപും തമ്മിൽ പിരിയുകയായിരുന്നു. എന്നാൽ മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ തന്റെ അച്ചന് ഒപ്പം പോകണം എന്നാണ് അറിയിച്ചത്. ഇരുവരും വിവാഹമോചിതർ ആയി അധികം വൈകാതെ തന്നെ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുകയായിരുന്നു. താൻ കാരണം പഴി കേൾക്കേണ്ടി വന്ന കാവ്യയ്ക്ക് ഒരു ജീവിതം നൽകുന്നു എന്നാണ് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ വിവാഹം കഴിഞ്ഞു പത്മാസരോവരത്തിൽ എത്തിയ കാവ്യ അവിടെ മഞ്ജുവിന് മാത്രമായി ഉപയോഗിക്കാൻ ഒരു മുറി ഉണ്ടായിരുന്നു എന്ന് അറിയുന്നു. ആ മുറി അടച്ച് ഇട്ടിരിക്കുകയായിരുന്നു. ആ മുറിയിൽ എന്താണെന്ന് അറിയാൻ വേണ്ടി മഞ്ജുവിന്റെ മുറി തുറന്നു നോക്കിയാ കാവ്യ ഞെട്ടി എന്നാണ് പുറത്ത് വരുന്നത്. ആ മുറി നിറയെ പുസ്തകങ്ങൾ ആയിരുന്നു. എല്ലാം ഇഗ്ലീഷ് പുസ്തകങ്ങൾ. മഞ്ജു ഒഴിവ് വേളകളിൽ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് ഈ മുറിയിൽ ആയിരുന്നു. ഇത്രയേറെ അറിവുള്ള ആൾ ആയിരുന്നോ മഞ്ജു എന്ന് അറിഞ്ഞു കാവ്യ ശരിക്കും ആശ്ചര്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.