റിമി ടോമി ഉൾപ്പെടെ ഉള്ളവർ ആണ് താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്

നിരവധി ആരാധകരുള്ള താരമാണ് മുക്ത. ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ ആണ് താരം സജീവമായിരുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചിട്ടുണ്ട് എങ്കിലും തമിഴിൽ ആണ് താരത്തിന് കൂടുതൽ തിളങ്ങാൻ അവസരം ലഭിച്ചത്. തമിഴിൽ…

നിരവധി ആരാധകരുള്ള താരമാണ് മുക്ത. ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ ആണ് താരം സജീവമായിരുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചിട്ടുണ്ട് എങ്കിലും തമിഴിൽ ആണ് താരത്തിന് കൂടുതൽ തിളങ്ങാൻ അവസരം ലഭിച്ചത്. തമിഴിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്നെ നിരവധി ആരാധകർ ആണ് മുക്തയ്ക്ക് ഉള്ളത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്.

സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന മുക്ത സീരിയലുകളിൽ കൂടി വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. മുക്തയുടെ തിരിച്ച് വരവ് ആരാധകരിൽ വലിയ ആഘോഷമാണ് ഉണ്ടാക്കിയത്. വലിയ സ്വീകാര്യത തന്നെയാണ് താരത്തിന് തന്റെ തിരിച്ച് വരവിൽ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ് സീരിയൽ രംഗത്തും താരം സജീവമായിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്ക് ഇപ്പുറം മുക്ത വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. എട്ട് വർഷങ്ങൾക്ക് ശേഷം വിനീതിനൊപ്പമാണ് മുക്ത തന്റെ തിരിച്ച് വരവ് നടത്താൻ ഒരുങ്ങുന്നത്.

എന്നാൽ ഇപ്പോൾ മറ്റൊരു സന്തോഷ വാർത്തയാണ് താരത്തിന്റേതായി പുറത്ത് വരുന്നത്. തന്റെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മുക്തയും റിങ്കു ടോമിയും. ഞങ്ങള്‍ സ്‌നേഹിക്കുകയും വഴക്കിടുകയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും പുഞ്ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. തങ്ങളുടെ ജീവിതം അതാണെന്നും ആണ് മുക്ത ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. റിമി ടോമിയും ഇരുവർക്കും ആശംസകൾ നേർന്ന് കൊണ്ട് എത്തിയിട്ടുണ്ട്.