‘ഫാമിലിയായി ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും നല്ലൊരു ഓപ്ഷന്‍ മറ്റൊന്നില്ല’

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. കണ്ണൂരിലെ നാട്ടുമ്പുറങ്ങള്‍ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. കണ്ണൂരിലെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ്…

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘നദികളില്‍ സുന്ദരി യമുന’. കണ്ണൂരിലെ നാട്ടുമ്പുറങ്ങള്‍ പശ്ചാത്തലമാക്കിയുള്ളതാണ് ചിത്രം. കണ്ണൂരിലെ സാധാരണക്കാരായ മനുഷ്യരുടെയും അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരന്‍ എന്ന കഥാപാത്രത്തെ അജു വര്‍ഗീസും അവതരിപ്പിക്കും.കൂടാതെ കലാഭവന്‍ ഷാജോണ്‍, സുധീഷ്, സോഹന്‍ സീനുലാല്‍, നവാസ് വള്ളിക്കുന്ന്, നിര്‍മ്മല്‍ പാലാഴി, അനീഷ്, കിരണ്‍ രമേശ്, ഉണ്ണിരാജ, രാജേഷ് അഴീക്കോടന്‍, ഭാനു പയ്യന്നൂര്‍, പാര്‍വണ, ആമി, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, വിസ്മയ ശശികുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഫാമിലിയായി ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും നല്ലൊരു ഓപ്ഷന്‍ മറ്റൊന്നില്ല’ എന്നാണ് കാവ്യ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒഴുകി വിജയിക്കുന്ന യമുന ??
നദികളില്‍ സുന്ദരി യമുന വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയ ഒരു ഫണ്‍ എന്റര്‍ടൈനറാണ്..
പഴയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഫാമിലി പ്രേക്ഷകരെ പൂര്‍ണ്ണമായും സംതൃപ്തിപ്പെടുത്തുന്ന ഒരു കൊച്ചു നല്ല ചിത്രം.
മലബാര്‍ മേഖല പശ്ചാത്തലമാകുന്ന ചിത്രം വ്യത്യസ്തമായ സംസാരശൈലി കൊണ്ടും ഇടവിടാതെയുള്ള കോമഡികള്‍ കൊണ്ടും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് .
നദികളില്‍ സുന്ദരി യമുന പഴയ മലയാള സിനിമകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ്. ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ കൊണ്ടുവരാനും പഴയ പല മലയാള സിനിമകള്‍ ഓര്‍മ്മയില്‍ കൊണ്ടുവരാനും ഈ പടത്തിന് കഴിയുന്നുണ്ട്..??
പ്രത്യേകിച്ച് വെള്ളാരപ്പൂമല മേലെ എന്ന ലാലേട്ടന്റെ വരവേല്‍പ്പിലെ ഗാനം വളരെ മികച്ച രീതിയില്‍ തന്നെ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.??
കണ്ടത്തില്‍ കണ്ണനായി ധ്യാന്‍ ശ്രീനിവാസനും വിധ്യാദരനായി അജു വര്‍ഗീസും വേഷമിട്ടിരിക്കുന്ന ചിത്രം ആദ്യപകുതി ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.
രണ്ടാം പകുതിയില്‍ സിനിമ പ്രധാന വിഷയത്തിലേക്ക് കടക്കുമ്പോഴും കോമഡിക്കും കൗണ്ടറുകള്‍ക്കും കുറവ് വരുന്നില്ല എന്നത് സിനിമയെ കൂടുതല്‍ ഇന്ററസ്റ്റിംഗ് ആക്കുന്നു.????
ഫാമിലിയായി ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും നല്ലൊരു ഓപ്ഷന്‍ മറ്റൊന്നില്ല.
ധൈര്യമായി ടിക്കറ്റ് എടുക്കാന്‍ യമുനക്കൊപ്പം ഒഴുകി ആ സൗന്ദര്യം ആസ്വദിക്കാം.

നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘വെള്ളം’ എന്ന സിനിമയിലെ യഥാര്‍ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.